മുംബൈ ∙ ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യമായി സൈബർ തട്ടിപ്പ് മാറുകയാണ്. കോടിക്കണക്കിനു രൂപയാണ് ദിനംപ്രതി സൈബർ കൊളളസംഘം കവരുന്നത്. അതീവജാഗ്രത പാലിച്ചില്ലെങ്കിൽ ആർക്കും പണം നഷ്ടപ്പെടാം. സൈബർ തട്ടിപ്പുകളെക്കുറിച്ച് ചർച്ചയും ബോധവൽക്കരണവും ശക്തമാക്കേണ്ട സാഹചര്യം. ബഹുരാഷ്ട്ര കമ്പനിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യമായി സൈബർ തട്ടിപ്പ് മാറുകയാണ്. കോടിക്കണക്കിനു രൂപയാണ് ദിനംപ്രതി സൈബർ കൊളളസംഘം കവരുന്നത്. അതീവജാഗ്രത പാലിച്ചില്ലെങ്കിൽ ആർക്കും പണം നഷ്ടപ്പെടാം. സൈബർ തട്ടിപ്പുകളെക്കുറിച്ച് ചർച്ചയും ബോധവൽക്കരണവും ശക്തമാക്കേണ്ട സാഹചര്യം. ബഹുരാഷ്ട്ര കമ്പനിയുടെ ഡയറക്ടറായി വിരമിച്ച പശ്ചിമ മുംബൈയിലെ മുതിർന്ന സ്ത്രീയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് 25 കോടി രൂപ തട്ടിയെടുത്ത സംഭവം വലിയ ചൂണ്ടുപലകയാണ്. അറിവും വിദ്യാഭ്യാസവും തട്ടിപ്പുകാരുടെ പൊതുരീതികളെക്കുറിച്ച് ധാരണയും ഉണ്ടാകുമെന്നു കരുതുന്നവരാണ് വലിയ കുരുക്കിൽപ്പെടുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച് 2 മാസം നീണ്ട ശ്രമത്തിനൊടുവിലാണ് അവരെ തട്ടിപ്പുകാർ വലയിലാക്കിയത്. കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കാമെന്നും ചൂണ്ടിക്കാട്ടി ഫോണിലൂടെ മാത്രം വിളിച്ചാണ് 25 കോടി രൂപ കവർന്നത്. ടെലികോം, ആദായനികുതി, പൊലീസ്, സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്. ആശങ്കയിലായ സ്ത്രീ  കേസിൽ നിന്നു രക്ഷപ്പെടാൻ തന്റെയും അമ്മയുടെയും ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളടക്കം വിറ്റുണ്ടാക്കിയ പണമാണ് കൈമാറിയത്. 

പൊലീസ് പറയുന്നത്
ടെലികോം ഉദ്യോഗസ്ഥൻ ചമഞ്ഞ് വാട്സാപിലാണ് ഇവർക്ക് ആദ്യത്തെ ഫോൺ വന്നത്. ഫോൺ നമ്പർ റദ്ദാക്കുകയാണെന്ന് അയാൾ അറിയിച്ചു. തുടർന്ന് പൊലീസ് ചമഞ്ഞ് സംസാരിച്ചയാൾ കള്ളപ്പണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇവരെ അറിയിക്കുന്നു.തനിക്കൊപ്പമുളള സിബിഐ ഉദ്യോഗസ്ഥന് ഫോൺ നൽകാമെന്ന് അയാൾ പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംസാരിച്ചയാളും ഭീഷണി മുഴക്കി. കളളപ്പണക്കേസിൽ നിന്നു രക്ഷപ്പെടണമെങ്കിൽ പറയുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നും കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പണം തിരിച്ചു നിക്ഷേപിക്കുമെന്നും അയാൾ  ധരിപ്പിച്ചു.തുടർന്ന് ഇവരുടെ പേരിൽ ബാങ്കിൽ കറന്റ് അക്കൗണ്ട് തട്ടിപ്പുകാർ തുറന്നു. പണമിടപാടിന്റെ രസീത് ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. പിന്നാലെയാണ് 25 കോടി രൂപ ട്രാൻസ്ഫർ െചയ്തത്. പറഞ്ഞ സമയത്തിനകം പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. 

കേസുകൾ കുന്നുകൂടുന്നു
കഴിഞ്ഞ 4 വർഷത്തിനിടെ ആറായിരത്തിലധികം സൈബർ തട്ടിപ്പുകേസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 500 കേസുകൾ പോലും തെളിയിക്കാനോ പണം കണ്ടെത്തി തിരികെ നൽകാനോ കഴിഞ്ഞിട്ടില്ല. 2019–2021 കാലയളവിൽ 275 കോടി രൂപ സൈബർ തട്ടിപ്പുകാർ മുംൈബയിൽ നിന്ന് തട്ടിയെടുത്തു. തിരിച്ചു പിടിക്കാനായത് വെറും 50 കോടി രൂപ മാത്രം. 

ഡേറ്റിങ് സൈറ്റുകൾ വഴിയും തട്ടിപ്പ്
പുരുഷന്മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യങ്ങൾ നൽകി പണം തട്ടുന്ന സംഭവങ്ങളും വർധിച്ചു. ബഹുരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരായ സ്ത്രീകളാണ് കസ്റ്റമേഴ്സെന്നും ഇവർക്കൊപ്പം ചെലവഴിച്ചാൽ ഒരു ദിവസം കൊണ്ട് 25000 രൂപ വരെ സമ്പാദിക്കാമെന്നും പറഞ്ഞാണ് തട്ടിപ്പ്.

വിളിക്കാം; ഹെൽപ്‌ലൈനിൽ
∙ സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം –1930 
∙ ഒടിപി പിൻ നമ്പറുകൾ കൈമാറാതിരിക്കുക 
∙ മൊബൈലിലും ഇ–മെയിലിലും ലഭിക്കുന്ന ലിങ്കുകളിലെല്ലാം ക്ലിക്ക് ചെയ്യാതിരിക്കുക 
∙ ബാങ്ക് ഇടപാടുകൾ ബാങ്കിന്റെ ആപ്് ഉപയോഗിച്ച് നടത്തുക 
∙ പബ്ലിക് ഹോട്സ്പോട്ടുകൾ, വൈഫൈ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്താതിരിക്കുക
∙പണം നഷ്ടപ്പെട്ടാൽ ഏറ്റവും വേഗത്തിൽ പരാതി നൽകുക