മുംബൈ∙ എസി ട്രെയിനുകൾക്ക് ഡിമാൻഡ് കൂടിയതോടെ 3 ട്രെയിനുകൾ കൂടി മധ്യറെയിൽവേ സർവീസിന്റെ ഭാഗമാക്കിയേക്കും. മുൻ സാമ്പത്തിക വർഷത്തെക്കാൾ യാത്രക്കാർ 50 ശതമാനം കൂടിയതാണ് ട്രെയിനുകളുടെ എണ്ണം കൂട്ടാൻ കാരണം. 3 എസി ലോക്കൽ ട്രെയിനുകൾ പുതിയതായി സർവീസിന്റെ ഭാഗമാക്കിയാൽ പ്രതിദിനം 50 എസി സർവീസുകൾ അധികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ എസി ട്രെയിനുകൾക്ക് ഡിമാൻഡ് കൂടിയതോടെ 3 ട്രെയിനുകൾ കൂടി മധ്യറെയിൽവേ സർവീസിന്റെ ഭാഗമാക്കിയേക്കും. മുൻ സാമ്പത്തിക വർഷത്തെക്കാൾ യാത്രക്കാർ  50 ശതമാനം കൂടിയതാണ് ട്രെയിനുകളുടെ എണ്ണം കൂട്ടാൻ കാരണം.

3 എസി ലോക്കൽ ട്രെയിനുകൾ പുതിയതായി സർവീസിന്റെ ഭാഗമാക്കിയാൽ പ്രതിദിനം 50 എസി സർവീസുകൾ അധികമായി നടത്താനാകും. നിലവിൽ 5 എസി ലോക്കൽ ട്രെയിനുകളാണ് മധ്യറെയിൽവേക്കുള്ളത്. ഇതിൽ 4 ട്രെയിനുകൾ ഉപയോഗിച്ച് 66 സർവീസുകളാണ് ദിവസേന നടത്തുന്നത്. അഞ്ചാമത്തെ ട്രെയിൻ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് കരുതൽ ശേഖരത്തിലുള്ളതാണ്. 

ADVERTISEMENT

ആദ്യ എസി ലോക്കൽ 2017ൽ 
2017 ഡിസംബറിലാണ് രാജ്യത്തെ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് മുംബൈയിലെ വെസ്റ്റേൺ ലൈനിൽ ആരംഭിച്ചത്. കൂടുതൽ എസി ട്രെയിനുകൾ ഓടുന്നതും ഈ ലൈനിലാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മധ്യറെയിൽവേ എസി ട്രെയിനുകൾ ഓടിച്ചത്. 

  ആദ്യം ട്രാൻസ്ഹാർബർ ലൈനിലും പിന്നീട് ഹാർബർ ലൈനിലും സർവീസ് നടത്തിയെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചത്.    തുടർന്ന് മധ്യറെയിൽവേ മെയിൻ ലൈനിലേക്ക് എസി ട്രെയിനുകൾ മാറ്റി. അപ്പോഴും വലിയ തോതിൽ യാത്രക്കാർ വർധിച്ചില്ല. പിന്നീട് നിരക്കിൽ 50 ശതമാനം വരെ കുറവു വരുത്തിയത് യാത്രക്കാരെ ആകർഷിച്ചു. തിരക്കേറിയതോടെ എസി ട്രെയിനുകളുടെയും എണ്ണം കൂട്ടി.

ADVERTISEMENT

ദിവസേന 75000 യാത്രക്കാർ
മധ്യറെയിൽവേയിലെ എസി ലോക്കൽ ട്രെയിനുകളിൽ 2020–2021 സാമ്പത്തിക വർഷത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം േകവലം 597 ആയിരുന്നു. ശരാശരി വരുമാനം 24828 രൂപയും. 2023–2024 സാമ്പത്തിക വർഷത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 57057 ആയി ഉയർന്നു. ശരാശരി വരുമാനം 25,70156 രൂപയുമായി. ഈ സാമ്പത്തിക വർഷം ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധിച്ചു. ഇപ്പോൾ ദിവസേന 75000ൽ അധികം ആളുകൾ എസി ട്രെയിനുകളെ ആശ്രയിക്കുന്നു.