മുംബൈ∙ താനെയിലെ ഡോംബിവ്‌ലിയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 10 ആയി. ഇതിൽ രണ്ട് പേരെ മാത്രമാണ് തിരിച്ചറിയാനായത്. തീ പൂർണമായും അണയ്ക്കാനായെങ്കിലും തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ 60 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. അപകടത്തിനു പിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ താനെയിലെ ഡോംബിവ്‌ലിയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 10 ആയി. ഇതിൽ രണ്ട് പേരെ മാത്രമാണ് തിരിച്ചറിയാനായത്. തീ പൂർണമായും അണയ്ക്കാനായെങ്കിലും തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ 60 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.

  അപകടത്തിനു പിന്നാലെ ഒളിവിൽ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹ്തയെ താനെ പൊലീസ് നാസിക്കിൽ നിന്നും പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കും. മകനും സഹ ഉടമയുമായ മാള്യ പ്രദീപ് മെഹ്തയെ കണ്ടെത്താനായിട്ടില്ല കമ്പനിയുടെ ഉടമകൾക്കും ഡയറക്ടർമാർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

ADVERTISEMENT

അപകട സാധ്യത അറിഞ്ഞിട്ടും ഉടമകൾ സുരക്ഷ ഉറപ്പാക്കിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തെ ഇവർക്ക് മുന്നറിയിപ്പുകളും നൽകിയിരുന്നു. അപകട സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും വകുപ്പുകളും സംയുക്തമായി രക്ഷാ ദൗത്യം തുടരുകയാണ്.

അപകട കാരണം സുരക്ഷാ വീഴ്ചയും

ADVERTISEMENT

ഭക്ഷണ പദാർഥങ്ങളിൽ ചേർക്കുന്ന നിറങ്ങൾ നിർമിക്കുന്ന അമുദൻ ഫാക്ടറി പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്ലീച്ചിങ് ഏജന്റായും പെയിന്റ് റിമൂവറായും ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം ഒഴിവാക്കണമെന്ന നിർദേശം ഉടമകൾ പാലിച്ചില്ല. കൂടുതൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ഈ രാസപദാർഥം തീപിടിത്തത്തിന്റെ തീവ്രത കൂട്ടിയെന്നാണ് കണ്ടെത്തൽ. സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിന് നിരന്തരം മുന്നറിയിപ്പ് ലഭിച്ച കമ്പനി ദിവസങ്ങൾക്ക് മുൻപാണ് വീണ്ടും പ്രവർത്തിച്ച് തുടങ്ങിയത്.