മുംബൈ∙ 23 ദിവസത്തിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നു പിടികൂടിയത് 44.40 കിലോഗ്രാം സ്വർണം. ഏകദേശം 30 കോടി രൂപയോളം വില വരും. ഇതിനൊപ്പം നയതന്ത്ര ചാനലിൽ കൂടി കടത്താൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണവും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 35 കിലോയിലേറെ സ്വർണമാണ് പിടികൂടിയത്. ഓരോ ദിവസവും ശരാശരി ഒരു കിലോയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ 23 ദിവസത്തിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നു പിടികൂടിയത് 44.40 കിലോഗ്രാം സ്വർണം. ഏകദേശം 30 കോടി രൂപയോളം വില വരും. ഇതിനൊപ്പം നയതന്ത്ര ചാനലിൽ കൂടി കടത്താൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണവും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 35 കിലോയിലേറെ സ്വർണമാണ് പിടികൂടിയത്.  ഓരോ ദിവസവും ശരാശരി ഒരു കിലോയ്ക്ക് മുകളിൽ സ്വർണമാണ് വിമാനയാത്രക്കാരിൽ നിന്ന് കണ്ടെടുക്കുന്നത്.

പല രൂപത്തിൽ
മെഴുക് രൂപത്തിലും ചോക്ലേറ്റുകളുടെ രൂപത്തിലും സ്വർണക്കട്ടകൾ, സ്വർണനാണയങ്ങൾ തുടങ്ങിയ രൂപങ്ങളിലുമാണ് സ്വർണം കടത്തുന്നത്. ജാക്കറ്റിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഷൂവിനുള്ളിലും,സാനിറ്ററി പാഡിനുള്ളിലും സ്വർണം കടത്തുന്നവരുമുണ്ട്.

ADVERTISEMENT

അറസ്റ്റിലാകുന്നവരിൽ ഇന്ത്യക്കാർക്കൊപ്പം കെനിയ, നൈജീരിയ, സുഡാൻ തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ.   ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ആഫ്രിക്കക്കാരുടെ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നു. സ്വർണക്കടത്തുകാരെ ദിവസവും അറസ്റ്റ് െചയ്യുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട കേസുകളായി ഓരോന്നും അവസാനിക്കുകയാണ്. അവർക്ക് പിന്നിലുള്ളവരെ കണ്ടെത്താനോ, നടപടിയെടുക്കാനോ അധികൃതർക്ക് കഴിയാത്തതാണ് സ്വർണക്കടത്തിന് വളമാകുന്നത്. 

വലിയ റാക്കറ്റ്
രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം പിടികൂടുന്നത് മുംബൈ വിമാനത്താവളത്തിൽ നിന്നാണ്. 2022– 23 സാമ്പത്തികവർഷത്തിൽ 604 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. തൊട്ടു പിന്നിൽ ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളാണ്. ഡൽഹിയിൽ നിന്ന് 374 കിലോഗ്രാം സ്വർണവും ചെന്നൈയിൽ നിന്ന് 306 കിലോ ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടി കൂടിയത്. പിടിക്കപ്പെടാതെ പോകുന്നത് ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കും.

ADVERTISEMENT

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതും ജിഎസ്ടി ചാർജ് മൂന്ന് ശതമാനം നൽകേണ്ടതുമാണ് കടത്ത് വർധിക്കാൻ കാരണമായി പറയുന്നത്. ജ്വല്ലറി ഉടമകളും, വിമാനത്താവള ജീവനക്കാരും ഉൾപ്പെടെ വലിയ റാക്കറ്റും പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ശക്തമായ തെളിവുകൾ കണ്ടെത്താൻ ഇതു വരെയും പൊലീസിനോ കസ്റ്റംസിനോ കഴിഞ്ഞിട്ടില്ലെന്നതാണ് വിരോധാഭാസം. 

നാളെ:  കടത്ത് സ്വർണം പോകുന്നത് എവിടേക്ക്?