ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് അടച്ചിട്ട കാളിന്ദി കുഞ്ജ്– ഷഹീൻ ബാഗ് റോഡ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിഷയം ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നു പരിഗണിക്കും. റോഡ് അടച്ചിട്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് അടച്ചിട്ട കാളിന്ദി കുഞ്ജ്– ഷഹീൻ ബാഗ് റോഡ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിഷയം ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നു പരിഗണിക്കും.  റോഡ് അടച്ചിട്ടത് വാഹനയാത്രക്കാർക്ക് വലിയ യാത്രാക്ലേശമാണു സൃഷ്ടിക്കുന്നതെന്നും ഒടുപാടു ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തേണ്ട സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ അമിത് സാഹ്നിയാണ് ഹർജി നൽകിയത്. 

കാളിന്ദി കുഞ്ജ്– ഷഹീൻ ബാഗ് റോഡും ഓഖ്‍ല അടിപ്പാതയും തുറന്നുകൊടുക്കാൻ ഡൽഹി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.  പൗരത്വ നിയമത്തിനെതിരായ സമരം കണക്കിലെടുത്ത് അടച്ച റോഡ് ഇതുവരെ തുറന്നുകൊടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.  ഡൽഹി–ഫരീദാബാദ്– നോയിഡ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണിത്. നൂറുകണക്കിനു വാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. 

ADVERTISEMENT

ആയിരക്കണക്കിനു യാത്രക്കാരാണ് റോഡ് അടച്ചതുമൂലം ബുദ്ധിമുട്ടുന്നത്.  റോഡ് അടച്ചതോടെ സ്കൂൾ കുട്ടികൾക്ക് 2 മണിക്കൂർ നേരത്തേ വീടുകളിൽ നിന്നു യാത്ര തിരിക്കേണ്ട സ്ഥിതിയാണെന്നും ഹർജിയിൽ‌ പറയുന്നു.  ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു.