ന്യൂഡൽഹി ∙ സംസ്ഥാനത്തു തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു. നിയന്ത്രണങ്ങൾ ഇളവു ചെയ്തതിനു പിന്നാലെ രോഗികളുടെ എണ്ണം വർധിക്കുന്നതു സംസ്ഥാന സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ 571 കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 11,659 ആയി. ബുധനാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംസ്ഥാനത്തു തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു. നിയന്ത്രണങ്ങൾ ഇളവു ചെയ്തതിനു പിന്നാലെ രോഗികളുടെ എണ്ണം വർധിക്കുന്നതു സംസ്ഥാന സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ 571 കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 11,659 ആയി. ബുധനാഴ്ച 534 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 500 പേർക്കും. ഇന്നലെ 18 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 194 ആയി. അതേസമയം രോഗം സ്ഥിരീകരിച്ചവർക്കു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്.

അതിനാൽ തന്നെ ഭൂരിഭാഗം പേരും വീടുകളിലാണു ഐസലേഷനിൽ കഴിയുന്നത്. ആശുപത്രികളിൽ കഴിയുന്നവരെക്കാൾ കൂടുതൽപേർ വീടുകളിലുണ്ടെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ആകെ രോഗം ബാധിച്ചവരിൽ പകുതിയിലേറെപേർ രോഗമുക്തി നേടിക്കഴിഞ്ഞു. അതിനാൽ തന്നെ നിലവിലെ എണ്ണത്തിൽ ആശങ്ക വേണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ രോഗപ്രതിരോധത്തിൽ ശ്രദ്ധ വേണമെന്നും സാമൂഹിക അകലം, ശുചിത്വം എന്നിവയിൽ വീഴ്ച വരുത്താൻ പാടില്ലെന്നും അധികൃതർ പറയുന്നു.

ADVERTISEMENT

മണ്ഡാവ്‍ലി ജയിൽ ഡപ്യൂട്ടി സൂപ്രണ്ടിന് കോവിഡ്

ന്യൂഡൽഹി∙ മണ്ഡാവ്‍ലി ജയിൽ ഡപ്യൂട്ടി സൂപ്രണ്ടിനു കോവിഡ് സ്ഥിരീകരിച്ചു. പനി കാരണം കഴിഞ്ഞ 11 മുതൽ ഡപ്യൂട്ടി സൂപ്രണ്ട്  അവധിയിലായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. ഡപ്യൂട്ടി സൂപ്രണ്ടിനെ വീട്ടിൽ ക്വാറന്റീനിലാക്കി. ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രോഹിണി ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഹിണി ജയിലിൽ 16 തടവുകാർക്കും മറ്റൊരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ തിഹാർ ഉൾപ്പെടെയുള്ള ജയിലുകളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

ADVERTISEMENT

രോഗത്തെ പിടിച്ചുകെട്ടും

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി സാധാരണ നിലയിലേക്കു മടങ്ങാനുള്ള ശ്രമത്തിലാണു ഡൽഹിക്കാർ. എന്നാൽ കോവിഡ് രോഗം വർധിച്ചു വരുന്നതിന്റെ ആശങ്കയുമുണ്ട്. കേന്ദ്രസർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി 55 വയസ്സിനു മുകളിലുള്ളവർ വീടുകളിൽ കഴിയാൻ സംസ്ഥാന സർക്കാർ നിഷ് കർഷിച്ചതും ഈ സാഹചര്യത്തിലാണ്. 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുമുള്ളവർ വീടുകളിൽ കഴിയണമെന്നാണു കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ കോവിഡ് ബോധവൽക്കരണ ഭാഗമായി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലാണു 55 വയസ്സിനു മുകളിലുള്ള,

ADVERTISEMENT

ആരോഗ്യപ്രശ്നങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയാനുള്ള ആഹ്വാനം. പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, കാൻസർ തുടങ്ങിയ രോഗമുള്ളവർ വീടുകളിൽ തുടരണമെന്നാണു നിർദേശം. സംസ്ഥാനത്തെ കോവിഡ് രോഗികളിലധികവും 50–59 വയസ്സിനിടയിൽ ഉള്ളവരാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. മരണസംഖ്യയിലും 50–59 പ്രായത്തിലുള്ളവർ ഏറെ. ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ചു മരിച്ച 176 പേരിൽ 47 പേർ ഈ പ്രായപരിധിയിലുള്ളവർ (26.71%). ആകെ രോഗികളിൽ 72 ശതമാനവും ഈ പ്രായപരിധിയിൽ ഉള്ളളവരാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.