ന്യൂഡൽഹി∙ നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. പ്രമുഖ ക്ഷേത്രങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയതോടെ നഗരം ആഘോഷരാവുകളിലേക്ക് ഉണരുകയാണ്. ക്ഷേത്രങ്ങളിലെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ആഘോഷം. ഉത്സവകാലമായതോടെ ലാജ്പത് നഗർ, സദർ ബസാർ, സരോജിനി നഗർ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. പ്രമുഖ ക്ഷേത്രങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയതോടെ നഗരം ആഘോഷരാവുകളിലേക്ക് ഉണരുകയാണ്. ക്ഷേത്രങ്ങളിലെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ആഘോഷം. ഉത്സവകാലമായതോടെ ലാജ്പത് നഗർ, സദർ ബസാർ, സരോജിനി നഗർ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ്. വാഹനങ്ങളിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച് സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന യുവസംഘങ്ങളും നഗരത്തിൽ ഉത്സവലഹരി പടർത്തുന്നു.  

നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം 

ADVERTISEMENT

നവരാത്രി ആഘോഷങ്ങൾക്ക് നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഒരുങ്ങി. ഇന്നു തുടങ്ങുന്ന നവരാത്രി പൂജകൾ 26നു സമാപിക്കും. രാവിലെ 5.15നു നിർമാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാണ് ദിവസവും ചടങ്ങുകൾ ആരംഭിക്കുക. 23ന് വൈകിട്ട് 5.30വരെ പൂജവയ്‌പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ വിശേഷാൽപൂജകളും നാമസങ്കീർത്തനവുമുണ്ടാവും. വിജയദശമി ദിനമായ 26നു രാവിലെ 7ന് ഉഷഃപൂജ, 8നു പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, 10ന് ഉച്ചപൂജ, 10.30ന് ദശമി ദീപാരാധന എന്നിവ നടക്കും.  ക്ഷേത്രം മേൽശാന്തി അനീഷ് തിരുമേനി  കാർമികത്വം വഹിക്കും. വിദ്യാരംഭത്തിന് കുട്ടികളുടെ പേര് മുൻകൂട്ടി നൽകാം. 9354984525, 8800552070. 

അയ്യപ്പ ക്ഷേത്രം

ADVERTISEMENT

നോയിഡ സെക്ടർ 62, സി-47 അയ്യപ്പ ക്ഷേത്രത്തിൽ ഇന്നു മുതൽ 26വരെ നവരാത്രി ആഘോഷിക്കും. ഇന്നു രാവിലെ 6.30നു നിർമാല്യ ദർശനം, വാകച്ചാർത്ത്, അഭിഷേകം, ഗണപതി ഹോമം, 7.15ന് ഉഷഃപൂജ, 10.45ന് ഉച്ചപൂജ, പ്രസാദ വിതരണം, വൈകിട്ട് 6.45ന് നിറമാല ചുറ്റുവിളക്ക്, ദീപാരാധന, 7ന് ദേവിക്ക് പ്രത്യേക പൂജ, 8.30ന് അത്താഴപൂജ എന്നിവ നടക്കും.