ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനം ഏറ്റവും ആഘാതം വിതച്ച സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട് ഡൽഹിയും അയൽ സംസ്ഥാനമായ യുപിയും. ഡൽഹിയിൽ ഏപ്രിൽ ഒന്നു വരെ 11,306 കോവിഡ് മരണമാണു സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നലത്തെ കണക്കനുസരിച്ച് ഇതു 24839 മരണമാണ്. 75 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചതു 13,533 മരണം. 124.72 ശതമാനം വർധന.

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനം ഏറ്റവും ആഘാതം വിതച്ച സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട് ഡൽഹിയും അയൽ സംസ്ഥാനമായ യുപിയും. ഡൽഹിയിൽ ഏപ്രിൽ ഒന്നു വരെ 11,306 കോവിഡ് മരണമാണു സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നലത്തെ കണക്കനുസരിച്ച് ഇതു 24839 മരണമാണ്. 75 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചതു 13,533 മരണം. 124.72 ശതമാനം വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനം ഏറ്റവും ആഘാതം വിതച്ച സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട് ഡൽഹിയും അയൽ സംസ്ഥാനമായ യുപിയും. ഡൽഹിയിൽ ഏപ്രിൽ ഒന്നു വരെ 11,306 കോവിഡ് മരണമാണു സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നലത്തെ കണക്കനുസരിച്ച് ഇതു 24839 മരണമാണ്. 75 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചതു 13,533 മരണം. 124.72 ശതമാനം വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് രണ്ടാം വ്യാപനം ഏറ്റവും ആഘാതം വിതച്ച സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട് ഡൽഹിയും അയൽ സംസ്ഥാനമായ യുപിയും. ഡൽഹിയിൽ ഏപ്രിൽ ഒന്നു വരെ 11,306 കോവിഡ് മരണമാണു സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നലത്തെ കണക്കനുസരിച്ച് ഇതു 24839 മരണമാണ്. 75 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചതു 13,533 മരണം. 124.72 ശതമാനം വർധന. ഉത്തർപ്രദേശിൽ ഏപ്രിൽ ഒന്നു വരെ 8820 മരണമാണു സ്ഥിരീകരിച്ചിരുന്നതെങ്കിൽ 12 വരെയുള്ള കണക്കനുസരിച്ച് ഇതു 21,735 ആയി വർധിച്ചു. 12915 പേരാണു രണ്ടര മാസത്തിനിടെ മരിച്ചത്.

146.43 ശതമാനം വർധന. ഡെൽറ്റ വേരിയന്റ് അതിവേഗം വ്യാപിച്ചതാണു ഡൽഹിയിൽ കടുത്ത പ്രതിസന്ധിക്കു കാരണമായത്. അതേസമയം കോവിഡ് സുഖപ്പെടുന്നതിന്റെ നിലയിലും ഡൽഹി മുന്നിലുണ്ടെന്നതാണ് ഏറ്റവും ആശ്വാസം നൽകുന്ന വിവരം. ഡൽഹിയുടെ റിക്കവറി നിരക്ക് 97.58 ശതമാനമാണ്. ഓക്സിജൻ പ്രതിസന്ധിയും ആശുപത്രിയിൽ കിടക്ക ലഭിക്കാനില്ലാത്ത സാഹചര്യവുമെല്ലാം മരണം വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ.

ADVERTISEMENT

മരുന്നുകളുടെ കുറവും പ്രതിസന്ധിക്കു കാരണമായി. അതേസമയം കൂടുതൽ പരിശോധന നടത്തിയതോടെ രോഗവ്യാപനത്തിന് ഒരു പരിധി വരെ തടയിടാൻ സാധിച്ചുവെന്നും ലോക്ഡൗൺ കൊണ്ടുവന്നതു കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ സഹായിച്ചുവെന്നും സർക്കാർ വിലയിരുത്തുന്നു. കോവിഡ് പരിശോധനയിൽ രാജ്യത്തേറ്റവും മുന്നിൽ നിൽക്കുന്നതു ഡൽഹിയാണ്.

പോസിറ്റിവിറ്റി 0.22%; കേസുകൾ 131

ന്യൂഡൽഹി ∙ ഇന്നലെ നഗരത്തിൽ സ്ഥിരീകരിച്ചതു 131 കോവിഡ് കേസുകൾ. 112 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിലയാണിത്. ഇന്നലെ 16 പേരാണു മരിച്ചത്. പോസിറ്റിവിറ്റി നിരക്കു 0.22% എന്ന നിലയിലേക്കു താണിട്ടുമുണ്ട്. ഫെബ്രുവരി 22നു ഡൽഹിയിൽ 128 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 5നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിലയാണ് ഇന്നലത്തേത്. അന്നു 15 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഒന്നര മാസത്തോളം നീണ്ട ലോക്ഡൗൺ ഫലം കണ്ടുവെന്നതിന്റെ തെളിവാണു കോവിഡ് വ്യാപനത്തിലെ കുറവ്. ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുവെങ്കിലും ഇതു പരീക്ഷണാടിസ്ഥാനത്തിലാണെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നൽകിയിട്ടുണ്ട്.

∙ ഇന്നലെ സ്ഥിരീകരിച്ചത്– 131
∙ ആകെ കോവിഡ് കേസ്– 1431270
∙ പരിശോധന– 59556
∙ പോസിറ്റിവിറ്റി നിരക്ക്– 0.22%
∙ മരണം– 16
∙ ആകെ മരണം– 24839
∙ കോവിഡ് സുഖപ്പെട്ടവർ– 355
∙ ആകെ സുഖപ്പെട്ടവർ– 1403205

വിദേശയാത്രക്കാർക്കായി പ്രത്യേക വാക്സീൻ ക്യാംപ്

ADVERTISEMENT

ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലേക്കു പഠന, ജോലി ആവശ്യങ്ങൾക്കായി പോകുന്നവർക്കായി പ്രത്യേക കോവിഡ് വാക്സീൻ ക്യാംപുമായി ഡൽഹി സർക്കാർ. മന്ദിർമാർഗിലെ നവ‌്‌യുഗ് സ്കൂളിൽ ആരംഭിച്ച ക്യാംപ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്ഘാടനം ചെയ്തു. വിദേശത്തു പഠനത്തിനും ജോലിക്കും പോകുന്നവർക്കും കായിക മത്സരങ്ങൾക്കും മറ്റും തയാറെടുക്കുന്നവർക്കും ഇവിടെയെത്തി വാക്സീൻ സ്വീകരിക്കാം. കോവിഷീൽഡ് രണ്ടാം ഡോസിനായാണ് പ്രധാനമായും ക്യാംപ് ഒരുക്കിയിരിക്കുന്നത്. സാധാരണ നിലയിൽ കോവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിനു ശേഷമാണ് അനുവദിക്കുക. എന്നാൽ വിദേശയാത്രകളുള്ളവർക്ക് 28–84 ദിവസങ്ങൾക്കിടെ എപ്പോൾ വേണമെങ്കിലും ഇവിടെയെത്തി വാക്സീൻ സ്വീകരിക്കാം.

∙ കോവിഷീൽഡ് രണ്ടാം ഡോസ് ആവശ്യമുള്ളവർക്കാണ് ക്യാംപ്
∙ ഓഗസ്റ്റ് 31നു മുൻപ് വിദേശയാത്ര നടത്തുന്നവർക്ക് വാക്സീൻ നൽകും.
∙ പാസ്പോർട്ടും അനുബന്ധ യാത്രാ രേഖകളും ഹാജരാക്കണം.

ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം അടച്ചു

ന്യൂഡൽഹി ∙ സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം അടച്ചുപൂട്ടി. സാമ്പത്തികമായി ബാധ്യതയാകുന്നുവെന്നു വിലയിരുത്തിയാണു ദ്വാരക വേഗസ് മാളിൽ ആകാശ് ഹെൽത്ത് കെയർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ്രൈവ് ഇൻ കേന്ദ്രം അടച്ചത്. കഴിഞ്ഞ മാസം 26നാണു സെന്റർ ആരംഭിച്ചത്. ഇവിടെ കോവിഷീൽഡിന് 1400 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതുക്കിയ വാക്സീൻ നയം അനുസരിച്ചു വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ചു 780 രൂപ മാത്രമാണ് സെന്ററിന് ഈടാക്കാൻ സാധിക്കുമായിരുന്നത്. ഈ സാഹചര്യത്തിലാണു ഡ്രൈവ് ഇൻ വാക്സീൻ കേന്ദ്രം അടയ്ക്കുന്നതെന്നു ആകാശ് ഹെൽത്ത് കെയർ അധികൃതർ വ്യക്തമാക്കി. ഇതിനോടകം 10,000ത്തിലേറെപ്പേർ ഇവിടെ നിന്നു വാക്സീൻ സ്വീകരിച്ചിരുന്നു.

ADVERTISEMENT

18–44 വിഭാഗം: വാക്സീൻ എടുത്തത് 20 ശതമാനം

ന്യൂഡൽഹി ∙ സംസ്ഥാനത്തെ 18–44 പ്രായപരിധിയിലുള്ള 20 ശതമാനം പേർ ഇതിനോടകം വാക്സീൻ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. അതേസമയം സംസ്ഥാനത്തു വാക്സീൻ ക്ഷാമം തുടരുകയാണെന്നും 18–44 പ്രായപരിധിയിലുള്ളവർക്കു വാക്സീൻ നൽകുന്ന പല കേന്ദ്രങ്ങളും ഇന്നു മുതൽ വീണ്ടും അടച്ചിടുമെന്നും വാക്സീൻ വിതരണത്തിന്റെ ഏകീകരണം നടത്തുന്ന അതിഷി മർലേന എംഎൽഎ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ചു 18–44 പ്രായപരിധിയിലുള്ള 13,66,731 പേർക്കു ആദ്യ ഡോസ് നൽകി. രണ്ടു ഡോസും സ്വീകരിച്ചതു 99,046 പേർ. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ചു ഈ പ്രായപരിധിയിലുള്ള 92 ലക്ഷം പേരാണു നഗരത്തിലുള്ളത്. 18,00 ഡോസ് കോവാക്സീനും 42,000 ഡോസ് കോവിഷീൽഡും 18–44 പ്രായപരിധിയിലുള്ളവർക്കു വേണ്ടിയുണ്ടെന്നു അതിഷി വിശദീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 60,88,649 പേർക്കാണു വാക്സീൻ നൽകിയത്. ഇതിൽ 14,42,899 പേർ രണ്ടു ഡോസും സ്വീകരിച്ചു.