ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. കോടതിയിൽ നിന്നേൽക്കേണ്ടി വന്ന കടുത്തവിമർശനങ്ങളിലും കുലുങ്ങാതിരുന്നതോടെയാണു ജനുവരി ആദ്യം നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അതേസമയം, കർഷകരെയും

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. കോടതിയിൽ നിന്നേൽക്കേണ്ടി വന്ന കടുത്തവിമർശനങ്ങളിലും കുലുങ്ങാതിരുന്നതോടെയാണു ജനുവരി ആദ്യം നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അതേസമയം, കർഷകരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. കോടതിയിൽ നിന്നേൽക്കേണ്ടി വന്ന കടുത്തവിമർശനങ്ങളിലും കുലുങ്ങാതിരുന്നതോടെയാണു ജനുവരി ആദ്യം നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അതേസമയം, കർഷകരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. കോടതിയിൽ നിന്നേൽക്കേണ്ടി വന്ന കടുത്തവിമർശനങ്ങളിലും കുലുങ്ങാതിരുന്നതോടെയാണു ജനുവരി ആദ്യം നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അതേസമയം, കർഷകരെയും സർക്കാരിനെയും കേട്ടു നിർദേശങ്ങൾ നൽകാൻ കോടതി നിയോഗിച്ച സമിതിയുടെ ലക്ഷ്യവും പാളി.

∙ ഹർജി പ്രളയം

ADVERTISEMENT

വിവാദ ബില്ലുകൾ പാർലമെന്റ് പാസാക്കി ദിവസങ്ങൾ‍ക്കകം നിയമത്തിനെതിരെ സുപ്രീം കോടതിയിലേക്കു ഹർജി പ്രവാഹമുണ്ടായി. 2020 ഒക്ടോബർ 12ന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഈ ഹർജികളിൽ നോട്ടിസ് അയച്ചു. നിയമങ്ങളുടെ ഭരണഘടനാ സാധുതയും സംസ്ഥാനങ്ങളുടെ പരിധിയിൽപെടുന്ന വിഷയത്തിൽ കേന്ദ്രം നിയമം പാസാക്കിയതുമാണു പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. എം.എൽ. ശർമ, ഛത്തീസ്ഗഡ് കിസാൻ കോൺഗ്രസ് ഭാരവാഹികൾ, കോൺഗ്രസ് എംപി ടി.എൻ. പ്രതാപൻ, ഡിഎംകെ എംപി തിരുച്ചി ശിവ എന്നിവരുടേതായിരുന്നു ആദ്യ ഹർജികൾ. ഡിസംബറിൽ ഭാരതീയ കിസാൻ യൂണിയൻ ഉൾപ്പെടെയുള്ളവരും സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ കർഷക നിയമങ്ങളെ അനുകൂലിക്കുന്ന ഹർജികളുമെത്തി.

∙ സർക്കാരിനു വിമർശനം

സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ലെന്നു തുടക്കത്തിൽ തന്നെ കോടതി വിമർശിച്ചു. പ്രത്യേക സമിതിയെ വയ്ക്കുമെന്ന സൂചനയും ജനുവരിയിൽ ‌നൽകി. വഴിതടയൽ സമരമാണിതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, പൊലീസിനെ ഉപയോഗിച്ചു സർക്കാരാണു വഴി തടയുന്നതെന്നു മറുപടി നൽകി. പ്രശ്നപരിഹാര ചർച്ചയ്ക്കു നിയമം നടപ്പാക്കുന്നതു തൽക്കാലം നിർത്തിവയ്ക്കാമോ എന്നു കോടതി ചോദിച്ചു. ഇതിനു സർക്കാർ വഴങ്ങിയില്ല. സമരം സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുവെന്നു കോടതി വിധിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഇതിൽ ഇടപെടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം കർഷകർക്കുണ്ടെന്നും വിധിച്ചു.

∙ കോടതിക്കു ‘തെറ്റി’

ADVERTISEMENT

സർക്കാർ വഴങ്ങാതിരുന്നതോടെയാണ് ജനുവരി 12നു സുപ്രീം കോടതി നിയമം സ്റ്റേ ചെയ്തത്. കർഷകരുടെയും സർക്കാരിന്റെയും വാദങ്ങൾ കേട്ട് അഭിപ്രായം അറിയിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. മിനിമം താങ്ങുവില (എംഎസ്പി) സംവിധാനം നേരത്തേയുള്ള രീതിയിൽ തുടരുമെന്നും കർഷക ഭൂമിയുടെ ഉടമസ്ഥത സംരക്ഷിക്കുമെന്നും കോടതി ഉറപ്പു നൽകി. 

∙ പരേഡ് പ്രതിസന്ധി

റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച പരേഡ് നിയന്ത്രിക്കാൻ എല്ലാ വഴികളും തേടിയ കേന്ദ്രസർക്കാർ ഡൽഹി പൊലീസ് വഴി സുപ്രീം കോടതിയിൽ ഹർജി നൽകി. പരേഡ് ഒഴിവാക്കാൻ ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ചീഫ് ജസ്റ്റിസ് ഇതു നിരാകരിച്ചു. ഈ ചുമതല കോടതിയുടേതല്ലെന്നും വ്യക്തമാക്കി.

∙ രഹസ്യ റിപ്പോർട്ട്

ADVERTISEMENT

സുപ്രീം കോടതി നിയോഗിച്ച സമിതി മാർച്ചിൽ തന്നെ റിപ്പോർട്ട് രഹസ്യരേഖയായി കൈമാറി. സമിതിയെ കാണാൻ കർഷക നേതാക്കൾ വിസമ്മതിച്ചുവെന്നതു കൊണ്ടു തന്നെ റിപ്പോർട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. സമിതിയുടെ നിർദേശങ്ങളും കണ്ടെത്തലുകളും പരസ്യപ്പെടുത്താൻ കോടതിയും തയാറായില്ല.

∙ സമരത്തിൽ അതൃപ്തി

ഒരു വർഷത്തോടടുത്ത സമരത്തിൽ ഒടുവിൽ സുപ്രീം കോടതിയും അതൃപ്തി രേഖപ്പെടുത്തി. നിയമം നടപ്പാക്കുന്നതു സ്റ്റേ ചെയ്തു വിഷയം കോടതി പരിഗണിക്കവേ സമരം തുടരുന്നതു ശരിയാണോ എന്ന ചോദ്യമാണ് ഏറ്റവുമൊടുവിൽ കോടതി ഉന്നയിച്ചത്.  ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി ചോദിച്ചു കിസാൻ മഹാപഞ്ചായത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറാണ് വിഷയം ഉന്നയിച്ചത്.

കോടതി അന്നു പറഞ്ഞു: ‘ആ രക്തക്കറ ഞങ്ങളുടെ കൈകളിൽ വേണ്ട’

കർഷക നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേ കോടതി പലപ്പോഴായി പറഞ്ഞ 3 പ്രധാന കാര്യങ്ങൾ:

∙ നിയമം നടപ്പാക്കും മുൻപ് എന്തുതരം ചർച്ചയാണു സർക്കാർ നടത്തിയതെന്നു മനസ്സിലാകുന്നില്ല. പല സംസ്ഥാനങ്ങളും എതിർപ്പിലാണ്. സർക്കാരിന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെന്നു പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്.

∙ നിയമം നടപ്പാക്കുന്നതു നിർത്തിവയ്ക്കാൻ നേരത്തെയും പറഞ്ഞതാണ്. എന്നാൽ, സർക്കാർ ഇതിനോടു പ്രതികരിച്ചില്ല. സ്ഥിതി കൂടുതൽ വഷളാകുന്നു. ആളുകൾ ആത്മഹത്യ ചെയ്യുന്നു. കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകർ ബുദ്ധിമുട്ടുന്നു.

∙ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ നമ്മളെല്ലാം ഉത്തരവാദികളാകും. മറ്റാരെങ്കിലും ചെയ്യുന്ന കുറ്റത്തിന്റെ രക്തക്കറ ഞങ്ങളുടെ കൈകളിൽ വേണ്ട.

കർഷക സമരം വിജയിക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. 

കർഷക സമരം വിജയിക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. സമരത്തിന്റെ നേതൃനിരയിൽ ഒരുപറ്റം മലയാളികളുണ്ടായിരുന്നെന്നതു മാത്രമല്ല, സമരക്കാർക്കു പിന്തുണയുമായി ഡൽഹിയിലെ ഒട്ടേറെ മലയാളി കൂട്ടായ്മകളാണു അതിർത്തികളിലെത്തിയത്. ചിലർ ഇവർക്കൊപ്പം ഭക്ഷണം വിളമ്പി, ചിലർ ഇവർക്കു വേണ്ടി നോട്ടിസുകൾ തയാറാക്കി, മറ്റു ചിലർ വൈദ്യസഹായം ക്രമീകരിച്ചു. ചിലർ ഏതാനും  ദിവസം ഒപ്പം ചെലവഴിച്ച് സമരത്തിൽ ഭാഗമായി. ചെറുതും വലുതുമായ ഇത്തരം പിന്തുണകളെല്ലാം  സമരത്തിനു കരുത്തേകിയെന്നു സമരനേതാക്കളുടെ വാക്കുകൾ. 

മാർച്ചിൽ ഗാസിപ്പൂരിലെ സമരവേദിയിൽ  ഡൽഹിയിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ‘കേരള ദിവസ്’ ആഘോഷിച്ചിരുന്നു. ഫ്രണ്ട്സ് ഓഫ് കുട്ടനാട്, ഡൽഹി മലയാളി സംഘം, നഴ്സസ് കൂട്ടായ്മ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരു ദിവസം സമരസ്ഥലത്തു ചെലവിട്ട് വിവിധ പരിപാടികളും മറ്റും ഒരുക്കിയിരുന്നു. എയിംസിലെ മലയാളി നഴ്സുമാരുടെയും മറ്റും നേതൃത്വത്തിൽ  സിംഘു അതിർത്തിയിലെ സമരക്കാർക്കു കമ്പിളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ വർഷമെത്തിച്ചിരുന്നു. വിവിധ ആശുപത്രികളിലെ മലയാളി നഴ്സുമാരുടെ നേതൃത്വത്തിൽ സമരവേദിയിലെത്തി വൈദ്യപരിശോധനയും മറ്റും നടത്തിയാണു കർഷകർക്കു പിന്തുണ അറിയിച്ചത്.