രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ. ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമ ഡൽഹി എഡിഷൻ ഒരുക്കുന്ന സ്വാതന്ത്ര്യ സംഗീതോത്സവത്തിൽ ഇന്ന് അണിനിരക്കുന്നതു സതേൺ പെപ്പേഴ്സാണ്. ഡൽഹിയിലെ ഒരുകൂട്ടം മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഒരു വർഷം മുൻപാരംഭിച്ച വെസ്റ്റേൺ ബാൻഡ് ഇതിനോടകം 3 പാട്ടുകൾ റിലീസ് ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ. ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമ ഡൽഹി എഡിഷൻ  ഒരുക്കുന്ന സ്വാതന്ത്ര്യ സംഗീതോത്സവത്തിൽ ഇന്ന് അണിനിരക്കുന്നതു  സതേൺ പെപ്പേഴ്സാണ്.  ഡൽഹിയിലെ ഒരുകൂട്ടം മലയാളി  സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഒരു വർഷം മുൻപാരംഭിച്ച  വെസ്റ്റേൺ ബാൻഡ് ഇതിനോടകം  3 പാട്ടുകൾ റിലീസ് ചെയ്തു കഴിഞ്ഞു.  ഡൽഹി സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നു ബിരുദം പൂർത്തിക്കിയവരാണു  സാഹിൽ സുനിൽ, ആദിത്യ മനോഹർ, ജിതിൻ പി. അജിത്ത്, രോഹിത് സുരേഷ്, അനൂപ് ഉദയൻ, പ്രിയം തഹബിൽഡർ എന്നിവർ.  പിജി പഠനം നടത്തുകയാണു  അമൽ പ്രകാശ്.

മലയാളിയല്ലാത്ത പ്രിയം ഒഴികെയുള്ള എല്ലാവരും  കാനിങ് റോഡ് കേരള സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ. സംഗീതമാണ് ഇവരെ ഒരുമിപ്പിച്ചത്. കോളജ് പഠനത്തിനു പലവഴിക്കു തിരിഞ്ഞെങ്കിലും പാട്ടിൽ ഇവർ ഒത്തുചേർന്നു. പല ഗാനങ്ങൾക്കും കവറുകൾ പരീക്ഷിച്ചു. പുതിയ ഗാനങ്ങളുടെ ഈണങ്ങൾ ചിട്ടപ്പെടുത്തി. ഇതാണു സതേൺ പെപ്പേഴ്സ് എന്ന ബാൻഡായി മാറിയതെന്ന് ഇവരുടെ വാക്കുകൾ. 

ADVERTISEMENT

കഴിഞ്ഞ വർഷമാണ് ബാൻഡ് രൂപപ്പെടുന്നത്. വിരഹം കേന്ദ്രമാക്കിയുള്ള ഒരു ഹിന്ദി ഗാനമായിരുന്നു ആദ്യത്തേത്. കോവിഡ് വാരിയേഴ്സിന് ആദരമർപ്പിച്ചുള്ള ഒരു ഗാനം പിന്നാലെയെത്തി. അവസാനം ചെയ്ത രണ്ടു പാട്ടുകളും മലയാളത്തിൽ. സാഹിൽ, ആദിത്യ, അമൽ, അനൂപ് എന്നിവരാണു ബാൻഡിന്റെ ശബ്ദം. ജിതിൻ  കീബോർഡും  രോഹിത്  ഗിറ്റാറും  പ്രിയം കജോണുമായി  അണിയറയിലുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികമാഘോഷിക്കുമ്പോൾ  രാജ്യസ്നേഹമുണർത്തുന്ന ഗാനങ്ങളുമായി ഇവർ മലയാള മനോരമ ഒരുക്കുന്ന സംഗീതോത്സവത്തിൽ അണിനിരക്കുന്നു.