ന്യൂഡൽഹി ∙ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്റർ പിന്നിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് തുടങ്ങി. ഇന്നലെ ജലനിരപ്പ് 206.18 മീറ്റർ വരെയെത്തി. ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ മഴ തുടരുന്നതും ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്റർ പിന്നിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് തുടങ്ങി. ഇന്നലെ ജലനിരപ്പ് 206.18 മീറ്റർ വരെയെത്തി. ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ മഴ തുടരുന്നതും ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലത്തിന്റെ അളവു വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ഈസ്റ്റ് ഡൽഹി ജില്ലാ മജിസ്ട്രേട്ട് അനിൽ ബങ്ക ഇന്നലെ രാവിലെയാണു നിർദേശം നൽകിയത്.

‘യമുനാ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ അവിടെ നിന്നു മാറ്റും. സർക്കാർ സ്കൂളിലും രാത്രി ഷെൽറ്ററിലും ഇവർക്കു താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്’ അനിൽ ബങ്ക വിശദീകരിച്ചു. ജലനിരപ്പു വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. 

ADVERTISEMENT

 അപകട മുന്നറിയിപ്പു നൽകാൻ വാഹനങ്ങളും രംഗത്തുണ്ട്. ഈസ്റ്റ് ഡൽഹിയിലെ യമുനാ തീരങ്ങളിലായി ഏകദേശം 37,000 പേർ താമസിക്കുന്നുണ്ടെന്നാണു കണക്ക്.  പ്രളയ ഭീഷണി ഉയർന്നതോടെ നദിക്കരയിൽ താമസിക്കുന്ന 12,000 പേരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കമ്യൂണിറ്റി സെന്ററുകൾ, സ്കൂളുകൾ, താൽക്കാലിക ടെന്റുകൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിയതെന്നു ജില്ലാ അധികൃതർ വ്യക്തമാക്കി.

രാവിലെ 5.45നാണു ഓൾഡ് ഡൽഹി റെയിൽവേ പാലത്തിലെ ജലനിരപ്പ് 206 കടന്നതെന്നു ഡൽഹി ഫ്ലഡ് കൺട്രോൾ റൂം വിശദീകരിച്ചു. 9 മണിയോടെ ഇതു 206.18 മീറ്ററായി.  രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണു യമുനാ തീരത്തുള്ളവരെ ഒഴിപ്പിക്കേണ്ടി വരുന്നത്. ശക്തമായ മഴയെ തുടർന്നു ഓഗസ്റ്റ് 12നു യമുനാ നദിയിലെ ജലനിരപ്പ് 205.33 മീറ്ററായി ഉയർന്നതോടെ 7000ത്തോളം പേരെ മാറ്റി താമസിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 30നു 205.59 മീറ്റർ വരെ ജലനിരപ്പുയർന്നിരുന്നു. 1978ൽ രേഖപ്പെടുത്തിയ 207.49 മീറ്ററാണു സർവകാല റെക്കോർഡ്. 2013ൽ 207.32 മീറ്റർ വരെ വെള്ളമെത്തി.

ADVERTISEMENT

ദുരിതപ്പെയ്ത്ത് തുടരും

 യുപി, ഉത്തരാഖണ്ഡ്, ഹിമാചൽ, ഹരിയാന സംസ്ഥാനങ്ങളിൽ ഏതാനും ദിവസമായി ശക്തമായ മഴ തുടരുന്നതോടെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഡൽഹിയിലും കഴിഞ്ഞയാഴ്ച ശക്തമായ മഴ പെയ്തിരുന്നു. ഹത്നി കുണ്ഡിൽ നിന്നു ഇന്നലെ രാവിലെ 96,000 ക്യൂസെക് എന്ന അളവിലായിരുന്നു ജലപ്രവാഹം. തിങ്കളാഴ്ച രാവിലെ ഇതു 2,95,212 ക്യൂസെക് ആയിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയായിരുന്നു ഇത്.  ഒരു സെക്കൻഡിൽ ഒരു ക്യുബിക് അടി വെള്ളം (28.32 ലീറ്റർ) ഒഴുകുന്നതാണ് ഒരു ക്യൂസെക് യൂണിറ്റ്.

ADVERTISEMENT

ട്രെയിൻ ഗതാഗതം നിർത്തിവച്ചു

യമുനയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെ ഓൾഡ് യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു.