ന്യൂഡൽഹി ∙ നഗരത്തിലെ ഇരുനൂറോളം റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും തുറസ്സായ സ്ഥലത്തും മട്ടുപ്പാവിലും രാത്രി വൈകിയും ഭക്ഷണം വിളമ്പുന്നതിന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അനുമതി നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയേറെ സ്ഥാപനങ്ങൾക്ക് രാത്രി വൈകി തുറന്നിരിക്കുന്നതിന് ലൈസൻ‍സ് അനുവദിച്ചതെന്ന് കോർപറേഷൻ അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നഗരത്തിലെ ഇരുനൂറോളം റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും തുറസ്സായ സ്ഥലത്തും മട്ടുപ്പാവിലും രാത്രി വൈകിയും ഭക്ഷണം വിളമ്പുന്നതിന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അനുമതി നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയേറെ സ്ഥാപനങ്ങൾക്ക് രാത്രി വൈകി തുറന്നിരിക്കുന്നതിന് ലൈസൻ‍സ് അനുവദിച്ചതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. 

നഗരത്തിലെ രാത്രിജീവിതം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് രാത്രി വൈകിയും റസ്റ്ററന്റുകളും ഹോട്ടലുകളും പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. തുറസ്സായ സ്ഥലത്ത് ഭക്ഷണം വിളമ്പുന്നതിന് 155 സ്ഥാപനങ്ങൾക്കാണ് അനുമതി ലഭിച്ചത്. 45 സ്ഥാപനങ്ങൾക്ക് മട്ടുപ്പാവിൽ ഭക്ഷണം വിളമ്പുന്നതിനും അനുമതി നൽകിയിട്ടുണ്ട്. 

ADVERTISEMENT

റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും ലൈസൻസ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കുന്നതിന് കഴിഞ്ഞ ഒക്ടോബറിൽ ലഫ്.ഗവർണർ വി.കെ.സക്സേന ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുനൂറോളം സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചത്. രാത്രി വൈകി റസ്റ്ററന്റുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നത് കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് ലഫ്.ഗവർണർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.