ന്യൂഡൽഹി∙ പുതിയ കൗൺസിലർമാരെ വരവേൽക്കാൻ ഒരുങ്ങി ജെഎൽഎൻ മാർഗിലെ സിവിക് സെന്റർ. നേരത്തേ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ (എൻഡിഎംസി) ആസ്ഥാന മന്ദിരമായിരുന്നു സിവിക് സെന്റർ. നഗരത്തിലെ മൂന്നു കോർപറേഷനുകളും ലയിപ്പിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചതിനു പിന്നാലെയാണ് പുതിയ കോർപറേഷന്റെ ആസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙  പുതിയ കൗൺസിലർമാരെ വരവേൽക്കാൻ ഒരുങ്ങി ജെഎൽഎൻ മാർഗിലെ സിവിക് സെന്റർ. നേരത്തേ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ (എൻഡിഎംസി) ആസ്ഥാന മന്ദിരമായിരുന്നു സിവിക് സെന്റർ. നഗരത്തിലെ മൂന്നു കോർപറേഷനുകളും ലയിപ്പിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചതിനു പിന്നാലെയാണ് പുതിയ കോർപറേഷന്റെ ആസ്ഥാന മന്ദിരമായി സിവിക് സെന്ററിനെ തിരഞ്ഞെടുത്തത്. 

2012ൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മനോഹര കെട്ടിടമാണ് സിവിക് സെന്റർ. പുതിയ കോർപറേഷനിൽ ആകെ 250 വാർഡുകളാണുള്ളത്. സിവിക് സെന്ററിന്റെ കൗൺസിൽ ഹാളിൽ 250ലേറെ പേർക്ക് ഇരിപ്പിട സൗകര്യമുണ്ടെന്ന് സിവിക് സെന്റർ അധികൃതർ വ്യക്തമാക്കി. ആധുനിക ശീതീകരണ, ശബ്ദ സംവിധാനങ്ങളാണ് കൗൺസിൽ ഹാളിൽ സജ്ജമാക്കിയിട്ടുള്ളത്. വിശാലമായ സന്ദർശക ഗാലറിയുമുണ്ട്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം താമസിയാതെ പുതിയ കൗൺസിലിന്റെ ആദ്യ യോഗം ചേർന്നേക്കുമെന്ന കണക്കുകൂട്ടലിൽ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.