ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. രാവിലെ 5.30 മുതൽ വൈകിട്ട് 3 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക. ന്യൂഡൽഹി ജില്ല കേന്ദ്രീകരിച്ചാണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. പൊതുഗതാഗതം, സിവിൽ സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. രാവിലെ 5.30 മുതൽ വൈകിട്ട് 3 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക. ന്യൂഡൽഹി ജില്ല കേന്ദ്രീകരിച്ചാണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. പൊതുഗതാഗതം, സിവിൽ സർവീസ് പരീക്ഷയെഴുതുന്നവർ, പ്രദേശത്തെ സ്ഥിരം താമസക്കാർ, പ്രത്യേക അനുമതിയുള്ള വാഹനങ്ങൾ, ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ എന്നിവയ്ക്കു മാത്രമാണ് പ്രവേശനാനുമതി ലഭിക്കുക. 

മദർ തെരേസ ക്രസന്റ് റോഡ്, താൽക്കത്തോറ, ബാബ ഖരഗ്സിങ് മാർഗ്, ഗോൾ ഡാക്ക് ഖാന, അശോക റോഡ്, പട്ടേൽ ചൗക്ക്, വിൻഡ‍്‍സർ പ്ലേസ്, ജൻപഥ്, അക്ബർ റോഡ്, ഗോൾ മേഥി, തീൻ മൂർത്തി മാർഗ് എന്നിവിടങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഗതാഗത നിയന്ത്രണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും. ന്യൂഡൽഹി ജില്ലയ്ക്കുള്ളിൽ പരീക്ഷാ കേന്ദ്രങ്ങളുള്ള സിവിൽ സർവീസ് ഉദ്യോഗാർഥികൾ നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ സാധിക്കുന്ന തരത്തിൽ യാത്ര ക്രമീകരിക്കണമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.