ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ പിന്തുണ തേടി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ കാണും. സ്റ്റാലിനുമായി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ പിന്തുണ തേടി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ കാണും. സ്റ്റാലിനുമായി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നു കേജ്‍രിവാൾ അറിയിച്ചു.

നാളെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി റാഞ്ചിയിൽ കൂടിക്കാഴ്ചയുണ്ട്. ഓർ‍ഡിൻസിനെതിരായ നീക്കത്തിൽ പിന്തുണ തേടി ബിജെപി ഇതര പാർട്ടികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണു കേജ്‌രിവാൾ. ഓർഡിനൻസസ് നിയമമാക്കാൻ പാർലമെന്റിലെത്തുമ്പോൾ രാജ്യസഭയിൽ എതിർത്തു തോൽപിക്കുകയാണു ലക്ഷ്യം.

ADVERTISEMENT

കഴിഞ്ഞ ദിവസം സിപിഎം ദേശീയ ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായി കേജ്‌രിവാൾ ചർച്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരായ നീക്കങ്ങൾക്കു യച്ചൂരി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ), നിതീഷ് കുമാർ (ജെഡിയു), പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന താക്കറെ പക്ഷം) എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.