ന്യൂഡൽഹി∙ കേന്ദ്രത്തിന്റെ വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'നമ്മ യാത്രി' (Namma Yatri) എന്ന ഓട്ടോറിക്ഷാ ബുക്കിങ് ആപ് ഡൽഹി നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു. ഊബർ, ഒല തുടങ്ങിയ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ ഡ്രൈവർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്രത്തിന്റെ വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'നമ്മ യാത്രി' (Namma Yatri) എന്ന ഓട്ടോറിക്ഷാ ബുക്കിങ് ആപ് ഡൽഹി നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു.  ഊബർ, ഒല തുടങ്ങിയ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ ഡ്രൈവർമാർ ഓഫർ ചെയ്യുന്ന യാത്രാക്കൂലി താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

ഉദാഹരണത്തിന് ഇന്ത്യാ ഗേറ്റിൽ നിന്ന് സെൻട്രൽ സെക്രട്ടേറിയറ്റിലേക്ക് പോകാൻ സേർച്ച് ചെയ്താൽ പല ഡ്രൈവർമാർ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ കാണാം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ബുക്കിങ് പ്രിഫറൻസിൽ 'Choose between multiple drivers' എന്ന ഓപ്ഷൻ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. നഗരത്തിൽ 10,000 ഡ്രൈവർമാർ ആദ്യഘട്ടത്തിൽ തന്നെ ഇതിന്റെ ഭാഗമാണ്. 

ADVERTISEMENT

യാത്രാക്കൂലിയായി നൽകുന്ന തുക പൂർണമായും ഓട്ടോ ഡ്രൈവർമാർക്ക് നൽകുന്ന തരത്തിലാണ് 'നമ്മ യാത്രി' പ്രവർത്തിക്കുന്നത്. ഒല, ഊബർ പോലെയുള്ള കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ ഇല്ല. സർക്കാർ പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നതെങ്കിലും 'ജസ്പേ' എന്ന കമ്പനിയാണ് 'നമ്മ യാത്രി' ആപ് വികസിപ്പിച്ചത്.

ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ഒഎൻഡിസിയുടെ വാഹനബുക്കിങ്ങ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.വിവിധ നഗരങ്ങളിലായി 2.32 കോടി റൈഡുകൾ പൂർത്തിയാക്കിയെന്നും ഇതുവഴി  349 കോടി രൂപ ഡ്രൈവർമാർക്ക് ലഭ്യമാക്കിയെന്നും നമ്മ യാത്രി അവകാശപ്പെടുന്നു.

ADVERTISEMENT

ദിവസം ഒരു ലക്ഷം റൈഡുകൾ; തുടക്കം കൊച്ചിയിൽ ടി.കോശി  (സിഇഒ, ഓപ്പൺ  നെറ്റ്‍വർക്ക് ഫോർ  ഡിജിറ്റൽ കൊമേഴ്‌സ്)
ഒഎൻഡിസിയുടെ മൊബിലിറ്റി സേവനം ആദ്യമായി ആരംഭിച്ചത് കൊച്ചിയിലാണ്. ബെംഗളൂരു അടക്കം 6 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഒരു ദിവസം ശരാശരി 1 ലക്ഷം റൈഡുകളെങ്കിലും ഈ സേവനം ഉപയോഗിച്ച് നടക്കുന്നുണ്ട്. ഡൽഹിയിൽ കൂടി ആരംഭിച്ചതോടെ സംഖ്യ വൈകാതെ വീണ്ടുമുയരും."