ന്യൂഡൽഹി∙ മെട്രോ ഫേസ്–4 വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പുതിയ രണ്ടു പാതകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക്, ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ എന്നീ പാതകൾക്കാണ് അനുമതി ലഭിച്ചത്. ആകെ 8,399 കോടി രൂപ പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മെട്രോ ഫേസ്–4 വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പുതിയ രണ്ടു പാതകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക്, ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ എന്നീ പാതകൾക്കാണ് അനുമതി ലഭിച്ചത്. ആകെ 8,399 കോടി രൂപ പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പാതകളുടെ നിർമാണത്തിന് അനുമതി നൽകിയത്.  ആകെ 12.377 കിലോമീറ്ററാണ് ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ പാതയുടെ ദൂരം. ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക് പാതയുടെ ദൂരം 8.385 കിലോമീറ്ററാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ, രാജ്യാന്തര ഫണ്ടിങ് ഏജൻസികൾ എന്നിവ ചേർന്നാണ് നിർമാണച്ചെലവ് വഹിക്കുക. ഗ്രീൻ ലൈനിന്റെ എക്സ്റ്റൻഷനായി നിർമിക്കുന്ന ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ പാതയ്ക്ക് ഡൽഹി മെട്രോയുടെ റെഡ്, യെലോ, എയർപോർട്ട്, മജന്ത, വയലറ്റ്, ബ്ലൂ ലൈനുകളുമായി ഇന്റർചേഞ്ച് സൗകര്യമുണ്ടാവും. 

സിൽവർ, മജന്ത, പിങ്ക്, വയലറ്റ് ലൈനുകളുമായി ബന്ധിപ്പിച്ചാണ് ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക് പാത നിർമിക്കുക. പൂർണമായും തൂണുകൾക്കു മുകളിൽ (എലവേറ്റഡ്) നിർമിക്കുന്ന ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക് പാതയിൽ  എട്ടു സ്റ്റേഷനുകളുണ്ടാവും. ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ പാതയുടെ 11.349 കിലോമീറ്റർ ഭൂഗർഭ പാതയാണ്. ആകെ 10 സ്റ്റേഷനുകളാണ് പാതയിലുണ്ടാവുക. ഹരിയാനയിലെ ബഹാദുർഗഡിലേക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കാൻ ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ പാത പ്രയോജനപ്പെടും. ഡൽഹി മെട്രോ ഫേസ്–4 വികസന പദ്ധതികളുടെ ഭാഗമായി 65 കിലോമീറ്റർ ദൂരത്തിൽ മെട്രോ പാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2026ൽ ഈ പാതകളുടെ നിർമാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.