ന്യൂഡൽഹി∙ ഗാസിപ്പുർ മാലിന്യ മലയിൽ പടർന്ന തീയണയ്ക്കാൻ അഗ്നിശമന സേന തീവ്രശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാലിന്യമലയ്ക്കു തീപിടിച്ചത്. 20 അഗ്നിശമന വാഹനങ്ങളാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തീ പൂർണമായി കെടുത്തിയ ശേഷം പുക ശമിപ്പിക്കാനാണ് ശ്രമം. കടുത്ത ചൂടും തീ പടരുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഗാസിപ്പുർ മാലിന്യ മലയിൽ പടർന്ന തീയണയ്ക്കാൻ അഗ്നിശമന സേന തീവ്രശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാലിന്യമലയ്ക്കു തീപിടിച്ചത്. 20 അഗ്നിശമന വാഹനങ്ങളാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തീ പൂർണമായി കെടുത്തിയ ശേഷം പുക ശമിപ്പിക്കാനാണ് ശ്രമം. കടുത്ത ചൂടും തീ പടരുന്നതിനു കാരണമായിട്ടുണ്ട്. തീപിടിത്തത്തിനു പിന്നാലെ മാലിന്യ മലയുടെ ഒരു ഭാഗത്ത് തകരപ്പാളികൾ കൊണ്ട് നിർമിച്ച വേലി ഇടിഞ്ഞുവീണു. പുക വ്യാപിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പരിസര പ്രദേശങ്ങളിലേക്കും പുക പടരുന്നുണ്ട്. വിഷപ്പുകയാണ് പടരുന്നതെന്ന് നാട്ടുകാർ സംശയിക്കുന്നു. പലർക്കും ശ്വാസതടസ്സവും കണ്ണുകളിൽ നീറ്റലും അനുഭവപ്പെട്ടതായി പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയെന്ന് ഗാസിപ്പുർ പൊലീസ് അറിയിച്ചു. 

അന്വേഷിക്കും: അതിഷി
മാലിന്യ മലയ്ക്കു തീപിടിച്ചതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് മന്ത്രി അതിഷി പ്രഖ്യാപിച്ചു. കോർപറേഷൻ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദർശിച്ച മേയർ ഷെല്ലി ഒബ്റോയിയും വ്യക്തമാക്കി.