ഒരു കാലത്തു ഡൽഹിയിൽ റേഡിയോകളുടെ വിപണന കേന്ദ്രമായിരുന്നു ലജ്പത് റായ് മാർക്കറ്റ്. ഇപ്പോൾ റേഡിയോ വിൽപന രണ്ടോ മൂന്നോ കടകളിൽ മാത്രമായി ചുരുങ്ങി. ഇന്ന് മൊബൈൽ ഫോൺ ഉൾപ്പട‌െ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപന കേന്ദ്രമാണ് മാർക്കറ്റ്. ചെങ്കോട്ടയ്ക്ക് എതിർവശത്തുള്ള ഈ പ്രദേശം ഇന്ത്യ വിഭജനത്തിന് ശേഷം പഞ്ചാബിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാലത്തു ഡൽഹിയിൽ റേഡിയോകളുടെ വിപണന കേന്ദ്രമായിരുന്നു ലജ്പത് റായ് മാർക്കറ്റ്. ഇപ്പോൾ റേഡിയോ വിൽപന രണ്ടോ മൂന്നോ കടകളിൽ മാത്രമായി ചുരുങ്ങി. ഇന്ന് മൊബൈൽ ഫോൺ ഉൾപ്പട‌െ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപന കേന്ദ്രമാണ് മാർക്കറ്റ്. ചെങ്കോട്ടയ്ക്ക് എതിർവശത്തുള്ള ഈ പ്രദേശം ഇന്ത്യ വിഭജനത്തിന് ശേഷം പഞ്ചാബിൽ നിന്നു ഡൽഹിയിലേക്കു വന്ന അഭയാർഥികളുടെ കേന്ദ്രമായിരുന്നു. ലജ്പത്റായ് മാർക്കറ്റ് സജീവമാകുന്നത് 1950 മുതലാണ്. റേഡിയോ മാത്രം വിറ്റിരുന്ന കടകളിൽ ഏറെയും ഇന്ന് അടച്ചു പൂട്ടി. 

പ്രായം ചെന്നവർ മാത്രമാണ് ഇപ്പോൾ റേഡിയോ തിരക്കി എത്തുന്നതെന്നാണ് ഏറെക്കാലമായി ഇവിടെ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന ബിജേന്ദ്ര ഭാട്ടിയ പറഞ്ഞത്. എഫ്എം റേഡിയോകൾ ഏറെ പ്രചാരത്തിലായിട്ടും മുതിർന്നവർക്ക് ഇന്നും മീഡിയം വേവ് റേഡിയോകളാണ് പ്രിയം. 1980ലാണ് ഭാട്ടിയ ഇവിടെ കട തുടങ്ങുന്നത്. വാർത്തകളുടെ ഏക ഉറവിടം റേഡിയോ മാത്രമായിരുന്ന ആ നാളുകൾ ഇന്നത്തെ തലമുറയ്ക്ക് അത്ഭുതമായിരിക്കുമെന്നും ഭാട്ടിയ പറഞ്ഞു. കശ്മീരിനു പുറമേ, ഹിമാചൽപ്രദേശ്, ലഡാക്ക് എന്നിവി‌‌ടങ്ങളിൽ നിന്നുള്ളവരാണ് ‌ഇന്നും റേഡിയോ തിരക്കിയെത്തുന്നവരിലേറെയും. പെൺമക്കളെ വിവാഹം ചെയ്തയയ്ക്കുമ്പോൾ സ്ത്രീധനമായി നൽകാനും റേഡിയോ തിരക്കി ആളുകളെത്തിയിരുന്നു– ഭാട്ടിയ പറഞ്ഞു.

ADVERTISEMENT

മധ്യവർഗ കുടുംബങ്ങളുടെ ഒരു ദിവസം തുടങ്ങുന്നതു തന്നെ റേഡിയോയിൽ ആകാശവാണിയിലെ വാർത്തകൾ ഉൾപ്പെടെയുള്ള പരിപാടികൾ കേട്ടായിരുന്നു. വിവിധ് ഭാരതി, ആജ് കി ഫൻകാർ, ഗീത്‍മാല, ജ‌യ്മാല തുടങ്ങി ഒട്ടേറെ ജനപ്രിയ പരിപാടികൾ അക്കാലത്തു പ്രക്ഷേപണം ചെയ്തിരുന്നു. മഹാത്മാഗാന്ധിയുടെ അന്ത്യോപചാര ചടങ്ങുകൾ തുടർച്ചയായി 7 മണിക്കൂർ റിപ്പോർട്ട് ചെയ്ത മെൽവിൻ ഡി. മെലോ, ബിനാക്ക ഗീത് മാലയുടെ അവതാരകൻ അമീൻ സയാനി, കുട്ടികൾക്കു വേണ്ടിയുള്ള പരിപാടികൾ അവതരിപ്പിച്ചിരുന്ന ഹമീദ് സയാനി, ലോതിക രത്നം, സുരജിത് സെൻ തുടങ്ങിയവർ ശബ്ദം കൊണ്ടു മാത്രം റേഡിയോയിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ചവരാണ്. 

‌ടേപ്പ് റിക്കാർ‍‍ഡറുകളും കസറ്റുകളും വന്നതോടെ റേഡിയോയുടെ ആവശ്യക്കാർ കുറഞ്ഞു. ലജ്പത്റായ് മാർക്കറ്റിലെ കടകളിൽ റേഡിയോയ്ക്ക് ഉണ്ടായിരുന്ന പ്രാമുഖ്യം സ്റ്റീരിയോകളും മറ്റും കയ്യടക്കി.  ഇപ്പോൾ സിസി ടിവി ക്യാമറകൾ, ഡിവിആർ, എൽഇഡി ലൈറ്റുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, എന്നിവയാണ് കടകളിൽ നിരന്നിരിക്കുന്നത്.റേഡിയോയുടെ ഭാവി ഇനിയെന്താണെന്ന എന്ന ചോദ്യത്തിന് 'ചിലർക്ക് ഇതിപ്പോഴും ഇഷ്ടമാണ്' എന്ന് ഭാട്ടിയയുടെ മറുപടി. ‍