വണ്ടിത്താവളം∙ മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടന കർമം നിർവഹിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി, കെ.ബാബു എംഎൽഎ, ജില്ലാ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടിത്താവളം∙ മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടന കർമം നിർവഹിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി, കെ.ബാബു എംഎൽഎ, ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഐ.പിഎസ്, ജില്ലാ കലക്ടർ ബാലമുരളി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊലീസ് സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. 

പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.കഴിഞ്ഞ അഞ്ച് വർഷമായി മൂലത്തറ ക്ഷീരസംഘത്തിന്റെ കല്യാണമണ്ഡപത്തിലെ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ വാടകയ്ക്ക് പ്രവർത്തിച്ചു വന്നത്. 2015 ജനുവരി ഒന്നിനാണ് പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. പഴയ ഒ.പി കെട്ടിടത്തിൽ പുതിയ പൊലീസ് സ്‌റ്റേഷൻ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശിലാസ്ഥാപനം നിർവഹിച്ചത്. 

ADVERTISEMENT

2017 മാർച്ച് ഒന്നിനാണു പുതിയ പൊലീസ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയത്.പുതിയ പൊലീസ് സ്‌റ്റേഷൻ കെട്ടിടം നിർമിക്കുന്നതിന് മുൻ എംഎൽഎ കെ. അച്ചുതന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ പ്രയോജനപ്പെടുത്തി കെട്ടിടം നിർമാണം പൂർത്തീകരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും ഇതുവരെ ഉദ്ഘാടനം നടത്താതെ കിടക്കുകയായിരുന്നു.