പൊറ്റശ്ശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് എന്നീ യൂണിറ്റുകളിലെ വിദ്യാർഥികൾ നിർമിച്ച മൂന്നാമത്തെ സ്നേഹവീട് ഇന്നു വൈകിട്ടു 3നു കൈമാറും. 30 വർഷമായി വിദ്യാർഥികൾക്കു ഭക്ഷണം വിളമ്പുന്ന സരോജിനിക്കാണ് ഇവർ വീടെന്ന സ്നേഹോപഹാരം നൽകുന്നത്. 720 ചതുരശ്ര അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊറ്റശ്ശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് എന്നീ യൂണിറ്റുകളിലെ വിദ്യാർഥികൾ നിർമിച്ച മൂന്നാമത്തെ സ്നേഹവീട് ഇന്നു വൈകിട്ടു 3നു കൈമാറും. 30 വർഷമായി വിദ്യാർഥികൾക്കു ഭക്ഷണം വിളമ്പുന്ന സരോജിനിക്കാണ് ഇവർ വീടെന്ന സ്നേഹോപഹാരം നൽകുന്നത്.

720 ചതുരശ്ര അടി വിസ്തീർണമുള്ള വീടിനായി 6 ലക്ഷം രൂപ സമാഹരിച്ചതും നിർമാണത്തിനു നേതൃത്വം നൽകിയതും വിദ്യാർഥികളായ എസ്. സൂര്യദാസ്, കെ. സഞ്ജയ്, ആര്യ ലക്ഷ്മി, പി. ഷിജിൻ, കെ. നിധിൻ എന്നിവരായിരുന്നു. ഇവരോടൊപ്പം പ്രിൻസിപ്പൽ എസ്. പ്രേമാനന്ദൻ, വൈസ് പ്രിൻസിപ്പൽ ഫാത്തിമ അയ്യപ്പള്ളി, പിടിഎ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ടി. ഓമനക്കുട്ടൻ, സ്കൗട്ട് അധ്യാപകൻ മൈക്കിൾ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ദിവ്യ അച്യുതൻ, സിപിഒ ഷീബ, റോസമ്മ ആന്റണി, സനൽ കുമാർ എന്നിവരും നേതൃത്വം നൽകി.

ADVERTISEMENT

ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് അധ്യക്ഷനാകും. മുൻപു 2 സഹപാഠികൾക്കും വീടു നിർമിച്ചു നൽകിയിരുന്നു.