പാലക്കാട് ∙ ലോക്ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായവർക്കു വിവിധ സഹായ പദ്ധതികൾ ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ‌ ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെ സമീപിച്ചാൽ അപേക്ഷ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കും. കൂടാതെ, സ്വന്തം മൊബൈൽ ഫോണിൽ

പാലക്കാട് ∙ ലോക്ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായവർക്കു വിവിധ സഹായ പദ്ധതികൾ ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ‌ ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെ സമീപിച്ചാൽ അപേക്ഷ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കും. കൂടാതെ, സ്വന്തം മൊബൈൽ ഫോണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായവർക്കു വിവിധ സഹായ പദ്ധതികൾ ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ‌ ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെ സമീപിച്ചാൽ അപേക്ഷ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കും. കൂടാതെ, സ്വന്തം മൊബൈൽ ഫോണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായവർക്കു വിവിധ സഹായ പദ്ധതികൾ ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ‌ ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെ സമീപിച്ചാൽ അപേക്ഷ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കും. കൂടാതെ, സ്വന്തം മൊബൈൽ ഫോണിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ അപേക്ഷിക്കാം

കർഷക തൊഴിലാളി

ADVERTISEMENT

തൊഴിൽ നഷ്ടമായ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതമാണു ധനസഹായം. അപേക്ഷകൾ ഇ–മെയിലായി അയക്കാം. ജില്ലാ ഓഫിസിന്റെ ഇ–മെയിൽ വിലാസം: agri.worker.pkd@gmail.com

ചുമട്ടു തൊഴിലാളി

ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ എല്ലാവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. ക്വാറി, മരം, മില്ല് തുടങ്ങിയവയിൽ പണിയെടുക്കുന്ന സ്കാറ്റേഡ് തൊഴിലാളികൾക്ക്-3000 രൂപ, ടൗണുകളിലും മറ്റും ചുമട്ടു തൊഴിലെടുക്കുന്ന അൺ അറ്റാച്ച്ഡ് തൊഴിലാളികൾക്ക്- 5000 രൂപ എന്നിങ്ങനെ ലഭിക്കും. കൂടാതെ 5000 രൂപ പലിശ രഹിത ലോണും ലഭിക്കും. ക്ഷേമനിധി ഓഫിസുകളിൽ അപേക്ഷിക്കാം. ഒരു വർഷത്തിലധികം കുടിശിക വന്ന സ്കാറ്റേഡ് വിഭാഗക്കാർക്ക് ലഭിക്കില്ല.

മോട്ടർ ട്രാൻസ്പോർട്ട് 

ADVERTISEMENT

മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം ലഭിക്കും. ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോറിക്ഷ എന്നിവയിലെ തൊഴിലാളികൾക്ക്- 2000 രൂപ, ടാക്സി കാർ, വാൻ- 2500 രൂപ, പിക് അപ്, ടിപ്പർ തുടങ്ങിയ ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്ക്- 3500 രൂപ, ബസ് തൊഴിലാളികൾക്ക്-5000 രൂപ എന്നിങ്ങനെ ലഭിക്കും.

ലോട്ടറി തൊഴിലാളി

ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാവർക്കും 1000 രൂപ വീതം ലഭിക്കും.

കള്ളുചെത്ത്, ഷാപ്പ് 

ADVERTISEMENT

തൊഴിൽ നഷ്ടപ്പെട്ട റജിസ്ട്രേഡ് ചെത്തു തൊഴിലാളികൾക്കും കള്ള് ഷാപ്പു ജീവനക്കാർക്കും സഹായം. ലോക്ഡൗൺ നിമിത്തം കള്ളുഷാപ്പ് അടക്കുന്നതുവരെ ജോലി ചെയ്തിരുന്നവരും ക്ഷേമനിധി ബോർഡിലെ വിഹിതം അടച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കണം.www.toddyworkerswelfare.kerala.gov.in. ഇ–മെയിൽ : ktwwfboard.pkd@gmail.com

പ്രവാസികൾക്ക് സഹായം

കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ ധനസഹായമായി 1000 രൂപ അനുവദിക്കും.ജനുവരി ഒന്നിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്നു തിരിച്ചെത്തി ലോക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്കു പോകാൻ കഴിയാത്തവർക്ക് 5000 രൂപ ധനസഹായം ( മാനദണ്ഡം അനുസരിച്ച്)ക്ഷേമനിധിയിൽ അംഗങ്ങളായ കോവിഡ് പോസിറ്റിവ് ആയവർക്ക് 10,000 രൂപ ധനസഹായം നൽകും. വിവരങ്ങൾക്ക് : www.norkaroots.org,http//202.88.244.146:8083/covidsupport/nrks,ഫോൺ- 04712770515,04712770557,

അസംഘടിത മേഖല

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾക്ക് 1000 രൂപ. പേരു വിവരങ്ങളും ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്ഷേമനിധി വിവരങ്ങളുമടക്കം 30നകം അപേക്ഷിക്കണം.

പ്ലാന്റേഷൻ ചെറുകിട മേഖല

ജില്ലയിലെ പ്ലാന്റേഷൻ തൊഴിലാഴികൾക്കും ചെറുകിട തൊഴിലാളികൾക്കും 1000 വീതം. മറ്റു പെൻഷനുകൾ വാങ്ങുന്നവർക്കു ലഭിക്കില്ല. തൊഴിലാളികളുടെ വിവരങ്ങൾ ഉടമകൾ പ്ലാന്റേഷൻ ഓഫിസിനെ അറിയിക്കണം.

കെട്ടിട നിർമാണ തൊഴിലാളി

കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ 2 വർഷം പൂർത്തീകരിച്ചതും 2018 ലെ അംഗത്വം പുതുക്കുകയും ചെയ്തവർക്ക് 1000 രൂപ ധനസഹായം. ഫോൺ : 9746089138.

മദ്രസ അധ്യാപകർക്ക്

മദ്രാസാധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക്. വെബ്സൈറ്റ് വിലാസം : www.kmtboard.in

തയ്യൽ തൊഴിലാളി

കേരള ടൈലറിങ് വർക്കേഴ്സ് വെൽഫെയർ ഫണ്ടിൽ അംഗമായവർക്കും. വെബ്സൈറ്റ് : http://tailorwelfare.in

ലേബർ വെൽഫെയർ ഫണ്ട്

കേരള ലേബർ വെൽഫെയർ ഫണ്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് 1000 രൂപ. ഉടമ സർക്കാർ വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. വിവരങ്ങൾക്ക് : 0491–2505135.

കലാകാരന്മാർക്ക്

സിനിമ, നാടകം, സംഗീതം, ചിത്രകല, നാടൻപാട്ട്, നാടോടി കലാരൂപങ്ങൾ, സാഹിത്യം തുടങ്ങി മുഴുവൻ മേഖലയിലെയും കലാകാരൻമാർക്ക് 1000 രൂപ വീതം. സാംസ്കാരിക ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത കലാകാരന്മാർക്കും സഹായം ലഭിക്കും.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

അവശ കലാകാരൻമാർക്ക്

അവശ കലാകാരൻമാർക്ക് 1000 രൂപ. ഫോക്‌ലോർ അക്കാദമി മുഖേന അപേക്ഷ നൽകണം. www.keralafolkloreacademy.com നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ പി.ഒ. കണ്ണൂർ , 670011 എന്ന വിലാസത്തിലോ keralafolkloreacademy@gmail.com എന്ന ഇ മെയിലിലോ അയയ്ക്കാം.

സിനിമ ടെലിവിഷൻ  മേഖല

സിനിമാ, ടെലിവിഷൻ കലാ പ്രവർത്തനം ഉപജീവനമായ സ്വീകരിച്ച 10 വർഷം പരിചയമുള്ള കലാകാരന്മാർക്കും അനുബന്ധ പ്രവർത്തകർക്കും 1000 രൂപ ധനസഹായം. കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷക്കാൻ www.keralafilm.com 

മറ്റു തൊഴിലാളികൾ

പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവിധ കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർ, ആശുപത്രി, മെഡിക്കൽ ഷോപ്പ്, പാചകവാതക ഏജൻസി, പെട്രോൾ പമ്പ്, ലബോറട്ടറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1000 രൂപ വീതമാണു ധനസഹായം.ചെറുകിട, വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രി ജീവനക്കാർ, മറ്റു സഹകരണ സ്ഥാപന തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ വീതം ലഭിക്കും. വിലാസം : www.labourwelfarefund.in