തിരുപ്പൂർ ∙ കോയമ്പത്തൂരിലേക്കു പോയ മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ കൈയിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് സീൽ ചെയ്‌തതിനെത്തുടർന്ന് ഗുരുതര പൊള്ളലേറ്റു. കഞ്ചിക്കോട് സ്വദേശി സുദീപിന്റെ കൈയിലാണു പൊള്ളലേറ്റത്. ദിവസവും ട്രെയിനിൽ കോയമ്പത്തൂരിലേക്കു പോയിവരികയായിരുന്നു പതിവ്. ലോക്ഡൗൺ കാരണം കോയമ്പത്തൂരിലെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ ∙ കോയമ്പത്തൂരിലേക്കു പോയ മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ കൈയിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് സീൽ ചെയ്‌തതിനെത്തുടർന്ന് ഗുരുതര പൊള്ളലേറ്റു. കഞ്ചിക്കോട് സ്വദേശി സുദീപിന്റെ കൈയിലാണു പൊള്ളലേറ്റത്. ദിവസവും ട്രെയിനിൽ കോയമ്പത്തൂരിലേക്കു പോയിവരികയായിരുന്നു പതിവ്. ലോക്ഡൗൺ കാരണം കോയമ്പത്തൂരിലെത്താൻ കഴിയാതിരുന്നതിനാൽ 2 മാസത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാനായി തമിഴ്‌നാടിന്റെ ഇ–പാസെടുത്ത് ചൊവ്വാഴ്ച്ചയാണു കോയമ്പത്തൂരിലെത്തിയത്. 

പറളി സ്വദേശിയായ സഹപ്രവർത്തകനൊപ്പം വാളയാറിലെത്തി പാസ് കാണിച്ചു. ഇരുവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് തമിഴ്‌നാട് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്രവ സാംപിളുകൾ പരിശോധിക്കാനായി എടുത്ത ശേഷം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു കയ്യിൽ സീൽ പതിച്ചു. കോയമ്പത്തൂരിൽ എത്തി സിതാപുതൂരിൽ വാടകയ്ക്ക് മുറിയെടുത്തു താമസിക്കാനുള്ള ഒരുക്കത്തിനിടെയാണ് സുദീപിന്റെ കയ്യിൽ സീൽ ചെയ്ത ഭാഗത്ത് ഗുരുതര പൊള്ളലേറ്റതു ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നീരീക്ഷണം നിർദേശിച്ചതല്ലാതെ ഒരുദിവസം കഴിഞ്ഞിട്ടും ആരും ബന്ധപ്പെട്ടിരുന്നില്ല.

ADVERTISEMENT

നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പൊള്ളലേറ്റതിനു ചികിത്സ തേടുന്നതിനായി പുറത്തുപോയി വേറെ ഡോക്ടറുടെ സേവനം നേടുന്നതിനും കഴിയാത്ത അവസ്ഥയാണ്. വാളായാർ വഴി ഇ–പാസ് എടുത്ത് തമിഴ്‍നാട്ടിലെത്തുന്നവരിൽ ചിലരോട് 14 ദിവസം നിരീക്ഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മറ്റുചിലരെ പാസ് പരിശോധിച്ച് കടത്തിവിട്ടതല്ലാതെ നിരീക്ഷണം നിർദേശിക്കുകയോ ആരോഗ്യ വകുപ്പ് ബന്ധപ്പെടുകയോ ചെയ്യാത്തതും ആശയകുഴപ്പം വർധിപ്പിച്ചിട്ടുണ്ട്.നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് കോവിഡ്  നിരീക്ഷണത്തിൽ കഴിഞ്ഞതിനുള്ള സാക്ഷ്യപത്രം നൽകാത്തതു തുടർന്നുള്ള യാത്രകൾക്കും പാസിന് അപേക്ഷിക്കുന്നതിനും തടസ്സം നേരിടുന്നതായും പരാതിയുണ്ട്.