തിരുപ്പൂർ∙ പല്ലടം റോഡ് തെന്നംപാളയത്തിന് സമീപം 80 അടി ഉയരമുള്ള മൊബൈൽ ഫോൺ ടവർ റോഡിലേക്ക് മറിഞ്ഞുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. സെൻങ്കിസ്‌ഖാൻ (53 )ആണ് മരിച്ചത്. ശക്‌തിയായ കാറ്റിനെത്തുടർന്നാണു ടവർ നിലംപൊത്തിയതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ തിരക്കു കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ∙ പല്ലടം റോഡ് തെന്നംപാളയത്തിന് സമീപം 80 അടി ഉയരമുള്ള മൊബൈൽ ഫോൺ ടവർ റോഡിലേക്ക് മറിഞ്ഞുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. സെൻങ്കിസ്‌ഖാൻ (53 )ആണ് മരിച്ചത്. ശക്‌തിയായ കാറ്റിനെത്തുടർന്നാണു ടവർ നിലംപൊത്തിയതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ തിരക്കു കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മരം കയറ്റിവന്ന ലോറിക്കും മറ്റൊരു കാറിനും നേരിയ കേടുപാടുകൾ സംഭവിച്ചു. കലക്ടർ കെ.വിജയകാർത്തികേയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തു പരിശോധന നടത്തി.

മൊബൈൽ ഫോൺ ടവർ റോഡിലേക്ക് തകർന്നുവീണ് ഒരാൾ മരിക്കാനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു. ഇതിനിടെ നഗരത്തിലും പരിസരങ്ങളിലുമായി കെട്ടിടങ്ങൾക്കു മുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന നൂറിലധികം മൊബൈൽ ഫോൺ ടവറുകൾ സുരക്ഷ ഭീഷണി ഉയർത്തുന്നതായി പൗരസമിതികൾ പരാതി ഉന്നയിച്ചു. വലിയ ഉയരത്തിലുള്ള ടവറുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ, ഗുണനിലവാര പരിശോധനകൾ നടക്കുന്നില്ലെന്നാണ് പ്രധാനമായും പരാതി ഉയരുന്നത്.

ADVERTISEMENT