എലവഞ്ചേരി ∙ ലോക്ഡൗൺ കാലത്തും വിത്തിറക്കി മികച്ച വിളവുണ്ടാക്കിയ എലവഞ്ചേരി പച്ചക്കറി കർഷകരുടെ രണ്ടാം സീസണിലെ വിളവെടുപ്പു തുടങ്ങി. ആദ്യ സീസൺ കഴിഞ്ഞ് ആദ്യം വിത്തിട്ട പച്ചക്കറിപ്പാടങ്ങളിലാണു ചെറിയ തോതിൽ വിളവെടുപ്പ് ആരംഭിച്ചത്. ഒരു ടൺ മുതൽ 4 ടൺ വരെ ഒരു ദിവസം വിളവെടുക്കാനായിട്ടുണ്ട്. ഫെബ്രുവരി വരെ നീളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലവഞ്ചേരി ∙ ലോക്ഡൗൺ കാലത്തും വിത്തിറക്കി മികച്ച വിളവുണ്ടാക്കിയ എലവഞ്ചേരി പച്ചക്കറി കർഷകരുടെ രണ്ടാം സീസണിലെ വിളവെടുപ്പു തുടങ്ങി. ആദ്യ സീസൺ കഴിഞ്ഞ് ആദ്യം വിത്തിട്ട പച്ചക്കറിപ്പാടങ്ങളിലാണു ചെറിയ തോതിൽ വിളവെടുപ്പ് ആരംഭിച്ചത്. ഒരു ടൺ മുതൽ 4 ടൺ വരെ ഒരു ദിവസം വിളവെടുക്കാനായിട്ടുണ്ട്. ഫെബ്രുവരി വരെ നീളുന്ന രണ്ടാം സീസൺ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും. 

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പച്ചക്കറി വിപണികളിലേക്ക് എലവഞ്ചേരിയിലെ കൃഷിയിടത്തിൽനിന്നു പച്ചക്കറി അയയ്ക്കുന്നുണ്ട്. സീസൺ സജീവമാകുന്നതോടെ എലവഞ്ചേരിയിലെ പച്ചക്കറി സംസ്ഥാനത്തെ വിപണി കീഴടക്കുക പതിവാണ്. രണ്ടാം സീസണിൽ 300 ഏക്കറോളം സ്ഥലത്ത് ഇരുന്നൂറോളം കർഷകർ കൃഷി ചെയ്തിട്ടുണ്ട്. പാവൽ, പടവലം, കുമ്പളം, പയർ, മത്തൻ എന്നിവയാണു പ്രധാന ഇനങ്ങൾ. 

ADVERTISEMENT

സ്ഥിരം പന്തൽ, പ്ലാസ്റ്റിക് മൾച്ചിങ് എന്നിവ ചെയ്തു കൃഷിയിറക്കുന്ന എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി സംസ്ഥാനത്തു പച്ചക്കറി ഉൽപാദനത്തിൽ മികച്ചു നിൽക്കുന്ന സമിതികളിൽ ഒന്നാണ്. 50 സെന്റ് മുതലുള്ള ചെറുകിട നാമമാത്ര കർഷകരും ഏക്കറുകൾ പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരും ഇൗ സമിതിയിലുണ്ട്.