പാലക്കാട് ∙ നവംബർ മാസം പകുതി കഴിഞ്ഞു. റേഷൻ കടകൾ വഴി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇതുവരെ പൂർത്തിയായില്ല. കോവിഡ് കാലത്തും ഗുണഭോക്താക്കൾ‌ കിറ്റിനായി നടന്നു ബുദ്ധിമുട്ടുന്നു. കിറ്റ് നൽകുന്ന കാര്യത്തിൽ അധികൃതർ ഇനിയെങ്കിലും വ്യക്തമായ നടപടി സ്വീകരിക്കണമെന്നാണു കാർഡ് ഉടമകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നവംബർ മാസം പകുതി കഴിഞ്ഞു. റേഷൻ കടകൾ വഴി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇതുവരെ പൂർത്തിയായില്ല. കോവിഡ് കാലത്തും ഗുണഭോക്താക്കൾ‌ കിറ്റിനായി നടന്നു ബുദ്ധിമുട്ടുന്നു. കിറ്റ് നൽകുന്ന കാര്യത്തിൽ അധികൃതർ ഇനിയെങ്കിലും വ്യക്തമായ നടപടി സ്വീകരിക്കണമെന്നാണു കാർഡ് ഉടമകളും വ്യാപാരികളും പറയുന്നത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ ഒക്ടോബർ 28നകം വിതരണം നടത്താൻ ലക്ഷ്യമിട്ടെങ്കിലും വിതരണം പൂർത്തിയായത് നവംബറിൽ.

പിങ്ക് കാർഡിനുള്ള കിറ്റുകൾ നവംബർ മൂന്നിന് വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ജില്ലയിൽ മിക്ക റേഷൻ കടകളിലും ഇപ്പോൾ വിതരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതു കഴിഞ്ഞു വേണം നീല കാർഡിനു കിറ്റുകൾ നൽകാൻ. ഇതു 10നകം തീർക്കുമെന്നായിരുന്നു അറിയിപ്പ്. പൊതു വിഭാഗമായ വെള്ള കാർഡിന് 13നകം വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ നീലയ്ക്കും വെള്ളയ്ക്കും ആവശ്യമായ കിറ്റുകൾ എത്തിക്കാൻ സിവിൽ സപ്ലൈസ് വിഭാഗത്തിനു കഴിഞ്ഞിട്ടില്ല.

ADVERTISEMENT

ഇനി എന്നു വരുമെന്ന് അറിയാത്ത സ്ഥിതിയാണെന്നു വ്യാപാരികളും കാർഡ് ഉടമകളും പറയുന്നു. എന്നാൽ കിറ്റിലേക്കു ആവശ്യമായ ഉൽപന്നം ലഭിക്കാത്തതാണു കാലതാമസത്തിനു കാരണമെന്ന് അധികൃതർ പറയുന്നു. നിലവിൽ വെളിച്ചെണ്ണയുടെ കുറവുണ്ട്. നിലവിൽ വിതരണം ചെയ്ത പല കിറ്റുകളിലും വെളിച്ചെണ്ണ ഉണ്ടായിരുന്നില്ല. ഇവ പ്രത്യേകം കൊടുക്കുകയായിരുന്നു. സഞ്ചികൾ ഉണ്ടെങ്കിലും അതിലേക്കാവശ്യമായ ഉൽപന്നങ്ങൾ ഉടൻ ലഭ്യമാക്കി, വരും ദിവസങ്ങളിൽ വിതരണം കാര്യക്ഷമമാക്കുമെന്നും പറഞ്ഞു.