ചിറ്റൂർ∙ വിടപറഞ്ഞ കാൽപ്പന്തുകളിയിലെ ഇതിഹാസ താരത്തെ ആലിലയിൽ കൊത്തിയെടുത്ത് ചിത്രകാരനായ ആരാധകൻ. ചിറ്റൂർ മൂച്ചിക്കൽ വീട്ടിൽ രാജേന്ദ്രൻ വടക്കേപ്പാടത്ത് ആണ് നമ്മെ വിട്ടു പിരിഞ്ഞ മുൻ ഫുട്ബോൾ താരം മറഡോണയുടെ ചിത്രം കൊത്തിയെടുത്തത്.കാൽപ്പന്തുകളിയെ ഏറെ സ്നേഹിക്കുന്ന രാജേന്ദ്രൻ മറഡോണയുടെ കടുത്ത ആരാധകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ∙ വിടപറഞ്ഞ കാൽപ്പന്തുകളിയിലെ ഇതിഹാസ താരത്തെ ആലിലയിൽ കൊത്തിയെടുത്ത് ചിത്രകാരനായ ആരാധകൻ. ചിറ്റൂർ മൂച്ചിക്കൽ വീട്ടിൽ രാജേന്ദ്രൻ വടക്കേപ്പാടത്ത് ആണ് നമ്മെ വിട്ടു പിരിഞ്ഞ മുൻ ഫുട്ബോൾ താരം മറഡോണയുടെ ചിത്രം കൊത്തിയെടുത്തത്.  കാൽപ്പന്തുകളിയെ ഏറെ സ്നേഹിക്കുന്ന രാജേന്ദ്രൻ മറഡോണയുടെ കടുത്ത ആരാധകൻ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദര സൂചകമായാണ് രാജേന്ദ്രൻ ചിത്രം ആലിലയിൽ കൊത്തിയെടുത്തത്. ഏകദേശം 4 മണിക്കൂറോളം പണിപ്പെട്ടാണ് ഇലയിൽ രൂപം തീർത്തത്. 

 വലിപ്പവും കട്ടിയുമുള്ള പേരാലിന്റെ ഇലയിൽ പേന ഉപയോഗിച്ച് ചിത്രം വരച്ചു. പിന്നീട് മൂർച്ചയുള്ള ചെറിയ കത്തി ഉപയോഗിച്ച് മുറിച്ചെടുത്താണ് ചിത്രം ഒരുക്കിയത്. ചിറ്റൂർ–തത്തമംഗലം നഗരസഭയിലേക്ക് മത്സരിക്കുന്ന സുഹ‍ൃത്ത് കൂടിയായ സ്ഥാനാർഥിയുടെ ചിത്രമാണ് ആദ്യം ഇലയിൽ പരീക്ഷിച്ചത്. പിന്നീട് സഹപ്രവർത്തകന്റെ ചിത്രം കൂടി ഇലയിൽ കൊത്തിയെടുത്ത് വിജയിച്ചതോടെയാണ് മറഡോണയുടെ ചിത്രം ഇത്തരത്തിൽ ചെയ്യാനുള്ള പ്രചോദനം ലഭിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു.  ചിറ്റൂർ ബിആർസിയിലെ ചിത്രകലാ അധ്യാപകനായ രാജേന്ദ്രൻ വടക്കേപ്പാടത്ത് വാഴയിലയിലും വ്യക്തികളുടെ പേരിൽ ചിത്രമൊരുക്കിയും ശ്രദ്ധേയനായിട്ടുണ്ട്.