പാലക്കാട് ∙ വോട്ടെണ്ണൽ ദിനത്തിൽ നഗരസഭാ ഓഫിസ് കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ ‘ജയ് ശ്രീരാം’ ബാനർ വച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതേസ്ഥാനത്തു ദേശീയപതാക പ്രദർശിപ്പിച്ചു ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭരണഘടനാ സമർപ്പണ മാർച്ചിനിടെ ദേശീയപതാകയുമായി എത്തിയവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. രാവിലെ ഡിവൈഎഫ്ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വോട്ടെണ്ണൽ ദിനത്തിൽ നഗരസഭാ ഓഫിസ് കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ ‘ജയ് ശ്രീരാം’ ബാനർ വച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതേസ്ഥാനത്തു ദേശീയപതാക പ്രദർശിപ്പിച്ചു ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭരണഘടനാ സമർപ്പണ മാർച്ചിനിടെ ദേശീയപതാകയുമായി എത്തിയവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. രാവിലെ ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പൊലീസിന്റെ കണ്ണുവെട്ടിച്ചു നഗരസഭാ കെട്ടിടത്തിൽ കയറിയാണു ദേശീയപതാക പ്രദർശിപ്പിച്ചത്.

ഉടൻ പൊലീസ് എത്തി ഇവരെ നീക്കി. വൈകിട്ടായിരുന്നു യൂത്ത് കോൺഗ്രസ്, കെഎസ്‌യു മാർച്ച്. നഗരസഭാ ഓഫിസിനു മുന്നിൽ മാർച്ച് എത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽ നേരത്തെ നിലയുറപ്പിച്ചിരുന്ന ഏതാനും പ്രവർത്തകർ ദേശീയപതാകയുമായി ചാടിവീണു. ഇവർക്കു നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് കൊടുമ്പ് മണ്ഡലം സെക്രട്ടറി സതീഷ് തിരുവാലത്തൂരിന് അടിയേറ്റു.

ADVERTISEMENT

വനിതാ പ്രവർത്തക ബുഷ്റയെ പൊലീസ് തടഞ്ഞു. ഇരുസംഭവത്തിലും കേസെടുത്തതായി ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. ദേശീയപതാകയെ അനാദരിച്ചെന്നു ചൂണ്ടിക്കാട്ടി യുവമോ‍ർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പൊലീസിൽ പരാതി നൽകി. ബിജെപി പ്രവർത്തകർ ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഡിവൈഎഫ്ഐ നഗരസഭയിലേക്കു നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ടി.എം. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ്, ബ്ലോക്ക് പ്രസി‍ഡന്റ് കെ. ശിവദാസ്,

പാലക്കാട് നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫിസ് പരിസരത്തു ദേശീയപതാകയുമായി മുദ്രാവാക്യം വിളിച്ചയാളെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്നു. ചിത്രം: മനോരമ

ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. അനൂപ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ കണ്ണാടി, കെ. മൺസൂർ, നിഖിൽ കൽപാത്തി, കെ. സദാം ഹുസൈൻ, എം. പ്രശോഭ്, കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എം.എച്ച്. നാസർ ഹുസൈൻ, നൗഫൽ ഹന്ന എന്നിവർ നേതൃത്വം നൽകി.