പാലക്കാട് ∙ ജില്ലയിൽ കോവിഡ് മുക്തി ഒന്നര ലക്ഷം കടന്നു. ഇന്നലെ വരെ 1,55,469 പേർ കോവിഡ് മുക്തി നേടി. 2020 മാർച്ച് 24 മുതൽ ഇന്നലെ വരെ ജില്ലയിൽ 1,74,368 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് വ്യാപന സാഹചര്യമാണെങ്കിലും മുക്തി നിരക്ക് ഉയർന്നതു ജില്ലയ്ക്ക് ഏറെ ആശ്വാസമേകുന്നു. അതേസമയം ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ കോവിഡ് മുക്തി ഒന്നര ലക്ഷം കടന്നു. ഇന്നലെ വരെ 1,55,469 പേർ കോവിഡ് മുക്തി നേടി. 2020 മാർച്ച് 24 മുതൽ ഇന്നലെ വരെ ജില്ലയിൽ 1,74,368 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് വ്യാപന സാഹചര്യമാണെങ്കിലും മുക്തി നിരക്ക് ഉയർന്നതു ജില്ലയ്ക്ക് ഏറെ ആശ്വാസമേകുന്നു. അതേസമയം ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ സംഖ്യയും ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിൽ ഇതുവരെ 645 പേർ കോവിഡ് ബാധിതരായി മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ടിപിആർ 20നു മുകളിലാണ്. സംസ്ഥാന ശരാശരിക്കും മുകളിലാണിത്.

ജില്ലയിൽ ഇന്നലെ 2,117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2569 പേർക്ക് കോവിഡ് മുക്തിയുണ്ട്. ഇന്നലെ 1,379 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 733 കേസുകളിൽ ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. 9,427 പേരെ പരിശോധിച്ചതിലാണ് 2,117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 22.46%. ജില്ലയിൽ 16,614 പേർ ചികിത്സയി‍ൽ. 

ADVERTISEMENT

വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭ 281, എലപ്പുള്ളി 76, പുതുശ്ശേരി 69, പട്ടഞ്ചേരി 63, കരിമ്പ 58, വടക്കഞ്ചേരി 55, തിരുമിറ്റക്കോട് 54, ചിറ്റൂർ–തത്തമംഗലം നഗരസഭ 53, കുമരംപുത്തൂർ 46, കുഴൽമന്ദം 43, നെന്മാറ 42, കാവശ്ശേരി 40, വടകരപ്പതി 38, പിരായിരി, പുതുപ്പരിയാരം സ്വദേശികൾ 37 വീതം, ഒറ്റപ്പാലം നഗരസഭ 35, തരൂർ 34, കൊഴിഞ്ഞാമ്പാറ 32, അലനല്ലൂർ, വാണിയംകുളം സ്വദേശികൾ 30 വീതം, തേങ്കുറുശ്ശി 29, മുണ്ടൂർ 28, എരിമയൂർ, കൊടുവായൂർ സ്വദേശികൾ 26 വീതം, കൊപ്പം 24, അയിലൂർ, കണ്ണാടി 23 വീതം, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, ഷൊർണൂർ 22, ആലത്തൂർ, കൊടുമ്പ്, ലക്കിടി പേരൂർ, നല്ലേപ്പിള്ളി 21, കൊല്ലങ്കോട്, മരുതറോഡ്, പെരുമാട്ടി 20, കടമ്പഴിപ്പുറം 19, ചെർപ്പുളശ്ശേരി, പൊൽപ്പുള്ളി, വടവന്നൂർ 18, കപ്പൂർ, മലമ്പുഴ, പട്ടിത്തറ 17, കോട്ടോപ്പാടം, നാഗലശ്ശേരി 16, ഓങ്ങല്ലൂർ, പട്ടാമ്പി 15, മുതലമട, പുതുക്കോട് 14, അഗളി, മണ്ണാർക്കാട്, മാത്തൂർ 13, അമ്പലപ്പാറ, നെല്ലായ, വല്ലപ്പുഴ 12, അനങ്ങനടി, കോങ്ങാട്, പറളി, പരുതൂർ, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല 11, ചാലിശ്ശേരി, കണ്ണമ്പ്ര, പല്ലശ്ശന  10, അകത്തേത്തറ, എലവഞ്ചേരി, കാരാകുറുശ്ശി, കുത്തനൂർ, ശ്രീകൃഷ്ണപുരം, വണ്ടാഴി 9, കാഞ്ഞിരപ്പുഴ, വിളയൂർ 8, ആനക്കര, കോട്ടായി, പുതുനഗരം, പുതൂർ, ഷോളയൂർ, തെങ്കര 7, മങ്കര, മേലാർകോട്, െരിങ്ങോട്ടുകുറുശ്ശി, പെരുവെമ്പ്, തൃക്കടീരി 6, മണ്ണൂർ, എരുത്തേമ്പതി 5, കരിമ്പുഴ, കേരളശ്ശേരി 4, മുതുതല, വെള്ളിനേഴി 3, ചളവറ, തച്ചമ്പാറ ഒന്നു വീതം.