പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 7000 കടന്നു. ഇന്നലെ 7159 പേരാണു ചികിത്സയിലുള്ളത്. ഇതോടൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു. ഇന്നലെ 1624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1097 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ്. 512 കേസുകളിൽ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 7000 കടന്നു. ഇന്നലെ 7159 പേരാണു ചികിത്സയിലുള്ളത്. ഇതോടൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു. ഇന്നലെ 1624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1097 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ്. 512 കേസുകളിൽ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 1026 പേർക്ക് കോവിഡ് മുക്തിയുണ്ട്. 17.59% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

വ്യാപനം ഇങ്ങനെ

ADVERTISEMENT

പാലക്കാട്  നഗരസഭ 87 പേർ, ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ– 77 വീതം, ചളവറ 65, ഒറ്റപ്പാലം 50, വടക്കഞ്ചേരി, വല്ലപ്പുഴ– 49 വീതം, ശ്രീകൃഷ്ണപുരം 37, നെന്മാറ, തിരുമിറ്റക്കോട് 36, കിഴക്കഞ്ചേരി 35, മേലാർകോട് 33, കൊപ്പം, പുതുക്കോട് 29, വടകരപ്പതി, വിളയൂർ 26, ആലത്തൂർ, നെല്ലായ 25, കരിമ്പുഴ 24, മുതുതല 23, മണ്ണാർക്കാട്, കോട്ടോപ്പാടം, മുതുതല 22, കുഴൽമന്ദം, പൊൽപ്പുള്ളി 21.

അമ്പലപ്പാറ, പട്ടിത്തറ 19, അനങ്ങനടി, കുത്തനൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ 18, അലനല്ലൂർ, കുമരംപുത്തൂർ, ലക്കിടി- പേരൂർ, ഷൊർണൂർ 17, നാഗലശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, പൂക്കോട്ടുകാവ് 16, കാവശ്ശേരി, കൊല്ലങ്കോട് 15, ആനക്കര, കാരാകുറുശ്ശി 14, കോങ്ങാട്, പല്ലശ്ശന, പറളി, പെരുമാട്ടി, ഷോളയൂർ 13, കാഞ്ഞിരപ്പുഴ, തച്ചമ്പാറ 12, ചിറ്റൂർ- തത്തമംഗലം, കടമ്പഴിപ്പുറം, മരുതറോഡ്, മാത്തൂർ, മുതലമട, തച്ചനാട്ടുകര 11, എരിമയൂർ, നല്ലേപ്പിള്ളി, തരൂർ, തൃത്താല 10, ചെർപ്പുളശ്ശേരി, കപ്പൂർ, മണ്ണൂർ, തെങ്കര, വാണിയംകുളം 9.

ADVERTISEMENT

അഗളി, അകത്തേത്തറ, ചാലിശ്ശേരി, എലവഞ്ചേരി, കണ്ണാടി, കേരളശ്ശേരി, കോട്ടായി, മുണ്ടൂർ 8, കുലുക്കല്ലൂർ, പട്ടാമ്പി,  പുതുശ്ശേരി, തേങ്കുറുശ്ശി 7, കരിമ്പ, തൃക്കടീരി 6, അയിലൂർ, എലപ്പുള്ളി, കൊടുവായൂർ, പട്ടഞ്ചേരി, വടവന്നൂർ 5, പരുതൂർ, പിരായിരി, പുതുനഗരം 4, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, പെരുവെമ്പ് 3, കൊടുമ്പ്, പുതൂർ, വെള്ളിനേഴി 2, എരുത്തേമ്പതി സ്വദേശിയായ ഒരാൾ.

ആർടിപിസിആർ പരിശോധന

ADVERTISEMENT

ജില്ലയിൽ ഇന്നു സൗജന്യ ആർടിപിസിആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ. പകൽ 9.30 മുതൽ 4 വരെയാണു പരിശോധന. ആലത്തൂർ വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (9 മുതൽ ഒന്നു വരെ), പികെ വില്ലേജ് ഭജനമഠം (2 മുതൽ 4.30 വരെ), നന്ദിയോട് പള്ളത്തമ്പുള്ളി റോസസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, വെള്ളിനേഴി ഗവ.ഹൈസ്കൂൾ, കാരാകുറുശ്ശി വാഴമ്പുറം ഷിബി ഓഡിറ്റോറിയം, പഴമ്പാലക്കോട് സിഎച്ച്സി, പുതുശ്ശേരി ഗാഷ സ്റ്റീൽ (9.30 മുതൽ 12 വരെ), കഞ്ചിക്കോട് കൈരളി സ്റ്റീൽ (12 മുതൽ 4.30) വരെ.

ഇന്നും കർശന നിയന്ത്രണം 

പാലക്കാട് ∙ ജില്ലയിൽ ഇന്നും കർശന നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നടപടി. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാൻ അനുമതി ഉള്ളൂ. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനം കസ്റ്റഡിയിലെടുക്കും. നിയമ നടപടികളും സ്വീകരിക്കും. റോഡിലുടനീളം പൊലീസ് പരിശോധന തുടരും. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ രേഖകൾ കയ്യിൽ കരുതണം.

ജില്ലയിൽ ഇന്നലെ റെക്കോർഡ് വാക്സിനേഷൻ

ജില്ലയിൽ ഇന്നലെ റെക്കോർഡ് കോവിഡ് വാക്സിനേഷൻ. ഇന്നലെ മാത്രം 37,647 പേർക്ക് കോവി‍‍ഡ് പ്രതിരോധ കുത്തിവയ്പെടുത്തു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കുത്തിവയ്പാണിത്. ഇതോടൊപ്പം ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. ഇന്നലെ വരെ 12,39,038 പേർ വാക്സീൻ സ്വീകരിച്ചു. ഇതിൽ 8,66,421 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 3,72,617 പേർ രണ്ടും ഡോസും സ്വീകരിച്ചു. പരമാവധി പേർക്കു കുത്തിവയ്പു ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ്.