വാളയാർ ∙ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും 4 മണിക്കൂറിലേറെ വട്ടം കളിപ്പിച്ച് അതിഥിത്തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. ഒടുവിൽ തലചുറ്റി താഴേക്കു വീഴാറായ ഇയാളെ സാഹസികമായി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദേശീയപാത അട്ടപ്പള്ളത്താണു സംഭവം. ജാർഖണ്ഡിൽനിന്ന് 50 അതിഥിത്തൊഴിലാളികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ ∙ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും 4 മണിക്കൂറിലേറെ വട്ടം കളിപ്പിച്ച് അതിഥിത്തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. ഒടുവിൽ തലചുറ്റി താഴേക്കു വീഴാറായ ഇയാളെ സാഹസികമായി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദേശീയപാത അട്ടപ്പള്ളത്താണു സംഭവം. ജാർഖണ്ഡിൽനിന്ന് 50 അതിഥിത്തൊഴിലാളികളെ കൊച്ചിയിലും ഇടുക്കിയിലും നിർമാണ ജോലികൾക്കായാണു കൊണ്ടുപോയിരുന്നത്.

അട്ടപ്പള്ളത്ത് ചായ കുടിക്കാൻ ബസ് നിർത്തുന്നതിനിടെ ചാടി ഇറങ്ങിയ ഇയാൾ ദേശീയപാത കുറുകെക്കടന്ന് സമീപത്തെ ജല സംഭരണയിലേക്കാണ് ആദ്യം കയറിയത്. അവിടെനിന്ന് 45 അടി ഉയരമുള്ള മരത്തിലേക്കു വലിഞ്ഞുകയറി. താൻ ജോലിക്കു പോവില്ലെന്നും ചാടുമെന്നും ഭീഷണി മുഴക്കി. ബസിൽ കൂടെയെത്തിയവർ മരത്തിൽ കയറാൻ ശ്രമിച്ചെങ്കിലും ഇയാൾ ചാടാൻ ഒരുങ്ങിയതോടെ മാറിനിന്നു. പൊലീസെത്തി സംസാരിച്ചെങ്കിലും ഇറങ്ങാൻ തയാറായില്ല. ഇതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടി.

ADVERTISEMENT

സേനാംഗങ്ങൾ വടവും വലയും ഉപയോഗിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും ഉയരത്തിലേക്കു കയറിയത് കൂടുതൽ പരിഭ്രാന്തിക്കിടയാക്കി. ഇതിനിടെ തലചുറ്റുന്നതായി ഇയാൾ പറഞ്ഞു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏണിയിലൂടെയും വടം ഉപയോഗിച്ചും മരത്തിൽ കയറി. ഇയാളെയും ചുമന്ന് സാഹസികമായാണു താഴേക്ക് ഇറങ്ങിയത്.

കഞ്ചിക്കോട് അഗ്നിരക്ഷാ സേനയിലെ സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ്, സീനിയർ ഫയർ ഓഫിസർ പി.ഒ.വർഗീസ്, ഫയർ ഓഫിസർമാരായ വി.അബു സലി, എം.വിനീത് കുമാർ, എം.സജിത്ത്, സി.ഗോപകുമാർ, വി.സമീർ, പി.സതീഷ്, സി.കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇയാൾക്കു മനോദൗർബല്യം ഉണ്ടായിരുന്നുവെന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം മറ്റുള്ളവർക്കൊപ്പം മടക്കി അയച്ചെന്നും വാളയാർ പൊലീസ് അറിയിച്ചു.