അലനല്ലൂർ ∙ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാന പാതയിൽ പാലക്കാഴി പുളിക്കലിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചു. കൊയമ്പത്തൂർ ഭാഗത്തു നിന്നു പൂക്കോട്ടുംപാടത്തേക്കു കോഴികളുമായി പോയ ലോറിയാണ് റോഡരികിൽ നിർത്തിയ ലോറിയിൽ ഇടിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലനല്ലൂർ ∙ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാന പാതയിൽ പാലക്കാഴി പുളിക്കലിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചു. കൊയമ്പത്തൂർ ഭാഗത്തു നിന്നു പൂക്കോട്ടുംപാടത്തേക്കു കോഴികളുമായി പോയ ലോറിയാണ്  റോഡരികിൽ നിർത്തിയ ലോറിയിൽ ഇടിച്ചത്. ലോറി ഡ്രൈവർ തലനാരിഴയ്ക്കാണു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

റോഡ് നിർമാണത്തിലെ അശാസ്ത്രീയമാണ് അപകട കാരണമെന്നു നാട്ടുകാർ പറഞ്ഞു. ദൂരെ നിന്നു വരുന്ന വാഹനങ്ങൾ കാണാത്ത വിധത്തിൽ റോഡിൽ ഈ ഭാഗത്ത് കയറ്റവും ഇറക്കവും ഉള്ളതിനാൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഇതു പല തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാർക്കു പരാതിയുണ്ട്. റോഡു നിർമാണത്തിലെ അശാസ്ത്രീയത പരിഹരിച്ചു ജനങ്ങളുടെ ഭീതി അകറ്റാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.