വാളയാർ ∙ ഇടവേളയ്ക്കു ശേഷം വാളയാർ‍ വനയോരമേഖല വീണ്ടും കാട്ടാന ഭീതിയിൽ. വാധ്യാർചള്ളയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്ത്തിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങും കുത്തി മറിച്ചിട്ടു. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ ∙ ഇടവേളയ്ക്കു ശേഷം വാളയാർ‍ വനയോരമേഖല വീണ്ടും കാട്ടാന ഭീതിയിൽ. വാധ്യാർചള്ളയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്ത്തിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങും കുത്തി മറിച്ചിട്ടു. കഴിഞ്ഞ രാത്രിയെത്തിയ ആനക്കൂട്ടം പുലർച്ചെയാണു ജനവാസമേഖല വിട്ടു പോയത്. 6 അംഗ ആനക്കൂട്ടത്തിനൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു.

റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ് ഇവ വാധ്യാർചള്ളയിലേക്ക് എത്തിയത്. വനംവകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി കാട്ടാനകളെ പന്തം കാട്ടിയും പടക്കമെറിഞ്ഞും ജനവാസമേഖലയിൽ നിന്നു അകറ്റിയതാൽ കൂടുതൽ അപകടമുണ്ടായില്ല. ഉൾവനത്തിലേക്കു കയറിയെങ്കിലും ഇവ വീണ്ടും തിരിച്ചിറങ്ങുമെന്ന ആശങ്കയിലാണു നാട്ടുകാർ. കാട്ടരുവികൾ വറ്റിയതും ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തതുമാകാം കാട്ടാനക്കൂട്ടം ജനവാസസമേഖലയിൽ നിലയുറപ്പിക്കാൻ കാരണമെന്നും വേനൽ കനക്കും മുൻപു വനത്തിൽ കൃത്രിമ തടയണ ഒരുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ADVERTISEMENT