പടക്കം പൊട്ടുമ്പോൾ ശ്രദ്ധ തെറ്റല്ലേ..
പാലക്കാട് ∙ പടക്കം പൊട്ടിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് അഗ്നിരക്ഷാസേന. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്യുന്നത് അപകടത്തിന് ഇടയാക്കുമെന്നതിനാലാണു മുന്നറിയിപ്പ്. ∙ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോഴും മറ്റും മുതിർന്നവരുടെ സാന്നിധ്യം ഉണ്ടാകണമെന്നു ജില്ലാ ഫയർ ഓഫിസർ ടി.അനൂപ് അറിയിച്ചു. ∙ തീ കെടുത്താൻ ഒരു

പാലക്കാട് ∙ പടക്കം പൊട്ടിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് അഗ്നിരക്ഷാസേന. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്യുന്നത് അപകടത്തിന് ഇടയാക്കുമെന്നതിനാലാണു മുന്നറിയിപ്പ്.
∙ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോഴും മറ്റും മുതിർന്നവരുടെ സാന്നിധ്യം ഉണ്ടാകണമെന്നു ജില്ലാ ഫയർ ഓഫിസർ ടി.അനൂപ് അറിയിച്ചു.
∙ തീ കെടുത്താൻ ഒരു ബക്കറ്റ് വെള്ളമെങ്കിലും സമീപത്തു കരുതണം.
∙ വീട്ടിലും മറ്റും പടക്കം സുരക്ഷിതമായി സൂക്ഷിക്കണം. നിയന്ത്രിത അളവിൽ മാത്രമേ പടക്കം സൂക്ഷിക്കാവൂ. ഉള്ള പടക്കങ്ങൾ കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാകരുത്.
∙ വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും സമീപത്തു വച്ചു പടക്കം പൊട്ടിക്കരുത്. ഉയർന്ന ശബ്ദം വളർത്തു മൃഗങ്ങൾക്കു കടുത്ത അസ്വസ്ഥത ഉണ്ടാക്കും.
∙ തീ കൊളുത്തിയാൽ ഉയർന്നു പൊങ്ങി പൊട്ടുന്ന പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം. ഇത്തരം പടക്കങ്ങൾ വീണു സമീപത്തു തീ പടരാൻ സാധ്യതയുണ്ട്.
∙ പടക്കം കൊളുത്തി പുറത്തേക്കെറിയരുത്. ഇത്തരത്തിൽ പടക്കം പൊട്ടിക്കുമ്പോൾ യാത്രക്കാർക്കു പരുക്കേൽക്കാൻ സാധ്യതയുണ്ട്.
∙ പടക്കവിൽപനയ്ക്കും ലൈസൻസ് നിർബന്ധമാണ്.