പാലക്കാട് ∙ നാടിനെ നടുക്കിയ 3 രാഷ്ട്രീയ കൊലപാതകങ്ങളിലും ആസൂത്രണമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പൊലീസ് വിശദാന്വേഷണം നടത്തുന്നു. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് സഞ്ജിത്, 2022 ഏപ്രിൽ 15നു പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈർ, 2022 ഏപ്രിൽ16നു ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നാടിനെ നടുക്കിയ 3 രാഷ്ട്രീയ കൊലപാതകങ്ങളിലും ആസൂത്രണമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പൊലീസ് വിശദാന്വേഷണം നടത്തുന്നു. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് സഞ്ജിത്, 2022 ഏപ്രിൽ 15നു പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈർ, 2022 ഏപ്രിൽ16നു ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണു വിശദാന്വേഷണം. 3 കേസുകളും 3 പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്.

ഈ രീതിയിൽ അന്വേഷണം പുരോഗമിക്കുമ്പോഴും  കൊലപാതകങ്ങളിലെ പരസ്പരബന്ധവും പ്രതികാരവും പ്രത്യേകം പരിശോധിക്കുന്നുണ്ട്.  ശ്രീനിവാസൻ വധക്കേസിൽ ചോദ്യം ചെയ്തപ്പോഴാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനു സഞ്ജിത് വധക്കേസിലുള്ള  പങ്ക്     സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളെ ചോദ്യം ചെയ്തപ്പോഴാണു ആസൂത്രണത്തിലേക്കും കൃത്യത്തിൽ ഉൾപ്പെട്ട ആർഎസ്എസ് നേതാക്കളുടെ അറസ്റ്റിലേക്കും അന്വേഷണ സംഘം എത്തിയത്.

ADVERTISEMENT

സഞ്ജിത്, ശ്രീനിവാസൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലും ആസൂത്രണം, ഗൂഢാലോചന സംബന്ധിച്ചു വിശദാന്വേഷണം പുരോഗതിയിലാണ്. സഞ്ജിത് വധക്കേസിൽ അറസ്റ്റിലായ മുൻ അധ്യാപകൻ ബാവയെ വീണ്ടും കസ്റ്റഡിയിലെടുത്തു തെളിവെടുപ്പ് നടത്തി.   സുബൈർ വധക്കേസിൽ അറസ്റ്റിലായ ആർഎസ്എസ് നേതാക്കളായ എസ്.സുചിത്രൻ, ജി.ഗിരീഷ്, ആർ.ജിനീഷ് എന്നിവരെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.