പാലക്കാട് ∙ വില്ലേജ് ഓഫിസർ ഇ.ബി. രമേശിന്റെ ഗൃഹപ്രവേശത്തിനെത്തിയവർ പതിവുപോലെ സമ്മാനപ്പൊതികളുമായല്ല വന്നത്. രമേശിനും കുടുംബത്തിനും നൽകേണ്ട സമ്മാനം അവർ നൽകിയതു ഭിന്നശേഷിക്കാരനായ തേങ്കുറിശി സ്വദേശിക്ക് അടച്ചുറപ്പുള്ള വീടിന്റെ പണി പൂർത്തിയാക്കാൻ വേണ്ടി. ഭിന്നശേഷിക്കാരനു ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വില്ലേജ് ഓഫിസർ ഇ.ബി. രമേശിന്റെ ഗൃഹപ്രവേശത്തിനെത്തിയവർ പതിവുപോലെ സമ്മാനപ്പൊതികളുമായല്ല വന്നത്. രമേശിനും കുടുംബത്തിനും നൽകേണ്ട സമ്മാനം അവർ നൽകിയതു ഭിന്നശേഷിക്കാരനായ തേങ്കുറിശി സ്വദേശിക്ക് അടച്ചുറപ്പുള്ള വീടിന്റെ പണി പൂർത്തിയാക്കാൻ വേണ്ടി. ഭിന്നശേഷിക്കാരനു ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച തുക കൊണ്ടു വീടുപണി പൂർത്തിയാവില്ല. മൂന്നര ലക്ഷം രൂപ കൂടി ആവശ്യമാണെന്നു കോൺട്രാക്ടർ അറിയിച്ചിരുന്നു.

ഇതറിഞ്ഞ പെരുവെമ്പ് വില്ലേജ് ഓഫിസറും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ രമേശ് തന്റെ ഗൃഹപ്രവേശത്തിനൊപ്പം ആ വീടിന്റെ പണിയും പൂർത്തിയാക്കാൻ തീരുമാനിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഗൃഹപ്രവേശ ദിവസം രമേശിന്റെ വീടിനു മുൻപിൽ കൗണ്ടർ തുടങ്ങി. സംഭാവന നൽകിയവരുടെ പേരുവിവരങ്ങളും തുകയും ഓരോ മിനിറ്റിലും ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചു. സമ്മാനത്തുകയായി 3,22,040 രൂപ ലഭിച്ചു. ബാക്കി തുക കൂടി സംഭാവന ചെയ്തു വീടിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്നു രമേശ് പറഞ്ഞു.