എലപ്പുള്ളി ∙ 18 വർഷം മുൻപു കുന്നുകാട് ഗ്രാമത്തിൽ കമ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിക്കുമ്പോൾ അതിനു നേതൃത്വം നൽകിയ യുവാക്കൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. നാടിന്റെ കൂട്ടായ്മയുടെയും കലാ, കായിക, കാർഷിക, വിദ്യാഭ്യാസ മേഖലകളുടെയും കരുത്തു വർധിപ്പിക്കാനായി അവർ ആരംഭിച്ച ക്ലബ്ബിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലപ്പുള്ളി ∙ 18 വർഷം മുൻപു കുന്നുകാട് ഗ്രാമത്തിൽ കമ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിക്കുമ്പോൾ അതിനു നേതൃത്വം നൽകിയ യുവാക്കൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. നാടിന്റെ കൂട്ടായ്മയുടെയും കലാ, കായിക, കാർഷിക, വിദ്യാഭ്യാസ മേഖലകളുടെയും കരുത്തു വർധിപ്പിക്കാനായി അവർ ആരംഭിച്ച ക്ലബ്ബിന് ‘എയിം’ എന്നു തന്നെ പേരും നൽകി.റോഡരികിലെ കുറ്റിക്കാടു വെട്ടുന്നതു മുതൽ ഒരു കിലോമീറ്ററോളം നീളമുള്ള റോഡ് വെട്ടുന്നത് അടക്കം ഏതു കാര്യവും അനായാസം ചെയ്യാനുള്ള കരുത്ത് ഇതിനകം നേടിക്കഴിഞ്ഞു ഈ കൂട്ടായ്മ. 41 വനിതകൾ അടക്കം 137 അംഗങ്ങൾ. 2004ലാണ് റജിസ്ട്രേഷൻ നടത്തിയത്.

960 മീറ്റർ വരുന്ന കുന്നുകാട്– മേച്ചേരിപ്പാടം റോഡും 480 മീറ്റർ നീളമുള്ള കുന്നുകാട്– കൊളക്കപ്പാടം റോഡുമാണ് എയിം ക്ലബ് പ്രവർത്തകരുടെ കഠിനാധ്വാനത്തിൽ യാഥാർഥ്യമായത്.വർഷത്തിൽ രണ്ടു തവണയെങ്കിലും നാട്ടിലെ എല്ലാവരും ഒത്തുചേർന്നു ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന സ്നേഹ സംഗമമാണു പ്രധാന പ്രത്യേകത. പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയുമൊക്കെ സ്വന്തമായുണ്ട്.കുട്ടികളുടെ സർഗാത്മകതയും സംവാദ ശേഷിയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി എല്ലാ ആഴ്ചയുമുണ്ട്. 

ADVERTISEMENT

കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ പങ്കെടുക്കാവുന്ന പഠനയാത്ര, സാംസ്കാരിക കൂട്ടായ്മകൾ, കലാ പരിപാടികൾ തുടങ്ങിയവയും നടത്തുന്നു. ദുരിതമനുഭവിക്കുന്നവർക്കു സഹായം എത്തിക്കാനും മുന്നിലുണ്ട് ഇവർ.മനുഷ്യർക്കു മാത്രമല്ല, പരിസ്ഥിതിക്കും കരുതലും കാവലും ഒരുക്കുന്നു. കെ.ആർ. സുരേഷ് കുമാർ പ്രസിഡന്റും എൻ. ജയപ്രകാശ് സെക്രട്ടറിയുമായ ഭരണസമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. എസ്.രമേഷാണ് ട്രഷറർ.