ചെർപ്പുളശ്ശേരി ∙ ദുരിതം വിതച്ച വേനൽമഴയിൽ കനത്ത വിളനാശം പേടിച്ചു കിഴൂരിലെ എള്ള് കർഷകർ. കിഴൂർ പണിക്കർകുന്നിലെ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്തെ 8 ഏക്കറിലാണു കൃഷി. എള്ള് കൃഷിയിറക്കിയശേഷം കുംഭത്തിൽ മഴ പെയ്യാതിരുന്നതും വിളവെടുക്കേണ്ട സമയത്ത് മഴ പെയ്തതുമാണു കർഷകരെ ഇരട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി ∙ ദുരിതം വിതച്ച വേനൽമഴയിൽ കനത്ത വിളനാശം പേടിച്ചു കിഴൂരിലെ എള്ള് കർഷകർ. കിഴൂർ പണിക്കർകുന്നിലെ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്തെ 8 ഏക്കറിലാണു കൃഷി. എള്ള് കൃഷിയിറക്കിയശേഷം കുംഭത്തിൽ മഴ പെയ്യാതിരുന്നതും വിളവെടുക്കേണ്ട സമയത്ത് മഴ പെയ്തതുമാണു കർഷകരെ ഇരട്ടി പ്രതിസന്ധിയിലാക്കിയത്.

പ്രതിവർഷം 3 ടൺ എള്ള് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന കിഴൂർ വടക്കുംമുറി പാടശേഖരത്തിലെ കർഷകരാണ് ആശങ്കയിലായത്.കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വാസു വടക്കുംപുറം, ഇസ്മായിൽ കോരംകുളം, രാജു മല്ലിശ്ശേരി, ശങ്കരനാരായണൻ ഉറുണിക്കോട്ടിൽ, വിജയൻ എന്നിവരടങ്ങുന്ന കർഷക കൂട്ടായ്മ കിഴൂരിൽ എള്ളുകൃഷി തുടങ്ങിയിട്ട് നാലു വർഷമായി. 

ADVERTISEMENT

ഇതിനു മുൻപുള്ള വർഷങ്ങളിൽ സമയക്രമമനുസരിച്ച് എള്ളെറിയാനും 3 മാസങ്ങൾക്കു ശേഷം കൃത്യമായി വിളവെടുക്കാനും സാധിച്ചിരുന്നു.എന്നാൽ, ഇത്തവണ മകരക്കൊയ്ത്തിനുശേഷം പാടം ഉഴുതുമറിച്ച് എള്ളെറിഞ്ഞെങ്കിലും കുംഭത്തിൽ മഴ ലഭിച്ചില്ല. ഇതുമൂലം എള്ള് മൂപ്പെത്താൻ സമയമെടുത്തു. വിളവെടുപ്പു നടത്താൻ ആഴ്ചകൾ ബാക്കി നിൽക്കെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും കർഷകരെ പ്രതിസന്ധിയിലാക്കി.മൂപ്പെത്തിയ എള്ള് നനഞ്ഞുകുതിർന്ന പാടത്തു കിടക്കുന്ന അവസ്ഥയാണ്. 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു കർഷകർ പറഞ്ഞു.പ്രശ്നം പരിഹരിക്കാൻ കൃഷിഭവൻ ഇടപെടുമെന്നാണു കർഷകരുടെ പ്രതീക്ഷ.