നടുവട്ടം ∙ മികവിന്റെ വിദ്യാലയമായ ഗവ. ജനത ഹൈസ്കൂളിന് മറ്റൊരു പൊന്‍തൂവലായി ‘ലുഡോ മിഠായി’. ഹൈസ്കൂളിലെ കൂട്ടുകാരുടെ ഹ്രസ്വചിത്രത്തിനു സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംഘടിപ്പിച്ച ഹ്രസ്വചിത്രം മത്സരത്തിലാണ് ഗവ. ജനത ഹൈസ്കൂളിലെ വിദ്യാർഥികളുടെ ചിത്രം രണ്ടാം സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവട്ടം ∙ മികവിന്റെ വിദ്യാലയമായ ഗവ. ജനത ഹൈസ്കൂളിന് മറ്റൊരു പൊന്‍തൂവലായി ‘ലുഡോ മിഠായി’. ഹൈസ്കൂളിലെ കൂട്ടുകാരുടെ ഹ്രസ്വചിത്രത്തിനു സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംഘടിപ്പിച്ച ഹ്രസ്വചിത്രം മത്സരത്തിലാണ് ഗവ. ജനത ഹൈസ്കൂളിലെ വിദ്യാർഥികളുടെ ചിത്രം രണ്ടാം സ്ഥാനം നേടിയത്. 600 ഹ്രസ്വചിത്രങ്ങളോട് മത്സരിച്ചാണ് നടുവട്ടം ജനതയിലെ കൂട്ടുകാരുടെ സിനിമ രണ്ടാം സ്ഥാനത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ഥി നിത്യ പ്രവീൺ ആണ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചത്.

ഒന്‍പതാം ക്ലാസ് വിദ്യാർഥി നിത്യയും കൂട്ടുകാരുമാണ് സിനിമയുടെ പിന്നണിയില്‍. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തിയതും കുട്ടികള്‍ തന്നെ. അധ്യാപകരായ ടി.എം.നാരായണൻ, രജിത വിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ലഹരിക്ക് അടിമപ്പെട്ട ഒരു കുട്ടിയെ സഹപാഠികൾ ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതാണ് പ്രമേയം. അധ്യാപികയും എഴുത്തുകാരിയുമായ സുധ തെക്കേമഠത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഇവിടത്തെ കുട്ടികള്‍ നിര്‍മിച്ച മിക്ക സിനിമകളും അവാർഡുകൾ നേടിയവയാണ്. പാഠപുസ്തകങ്ങളിൽ ഒതുങ്ങിക്കൂടാതെ കഴിവും അഭിരുചിയും വികസിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രവർത്തനങ്ങള്‍ നടുവട്ടം ഗവ. ജനത ഹൈസ്കൂളില്‍ നടത്തിയിട്ടുണ്ടെന്ന് സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുധ തെക്കേമഠം പറഞ്ഞു.