അലനല്ലൂർ∙ കാര്യവട്ടം റോഡ‍ിൽ വഴങ്ങല്ലി പള്ളിക്കു സമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ ഓട്ടോയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്കു പരുക്കേറ്റു. അലനല്ലൂർ നിന്നും വെട്ടത്തൂർ ഭാഗത്തേക്കു പോകുന്ന ഓട്ടോയും എതിരെ വന്ന ഗുഡ്സ് ഓട്ടോയുമാണു അപകടത്തിൽ പെട്ടത്. ഓട്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലനല്ലൂർ∙ കാര്യവട്ടം റോഡ‍ിൽ വഴങ്ങല്ലി പള്ളിക്കു സമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ ഓട്ടോയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്കു പരുക്കേറ്റു. അലനല്ലൂർ നിന്നും വെട്ടത്തൂർ ഭാഗത്തേക്കു പോകുന്ന ഓട്ടോയും എതിരെ വന്ന ഗുഡ്സ് ഓട്ടോയുമാണു അപകടത്തിൽ പെട്ടത്. ഓട്ടോ ‍ഡ്രൈവർ പുത്തൂർ സ്വദേശി വി.പി. ഹംസ, ഗുഡ്സ് ഡ്രൈവർ തിരുവിഴാംകുന്ന് സ്വദേശി‍ ചോലയിൽ അബ്ദുല്ല, ഓട്ടോയിലെ യാത്ര ചെയ്തിരുന്ന നിരന്നപറമ്പിലെ ചേമ്പൻ‍ റഫീനയുടെ മക്കളായ മുഹമ്മദ് റിഫാൽ (10), ഷിഫ (4), നീഹ (1) എന്നിവർക്കാണു പരുക്കേറ്റത്. 

നിസ്സാര പരുക്കേറ്റ കുട്ടികൾക്ക് അലനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു പ്രാഥമിക ചികിത്സ നൽകി. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഏകദേശം ഒരു വർഷം മുൻപ് ആധുനിക രീതിയിൽ നവീകരിച്ച ഈ റോഡിലെ ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ചെറിയ വളവുള്ളതിനാൽഈ ഭാഗത്ത് റോഡിന് വേണ്ടത്ര രീതിയിൽ ചെരിവു നൽകാത്തതും, നിർമാണത്തിലെ അപാകതയുമാണു ഇതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 

ADVERTISEMENT

ഇതിന് ഉടൻ പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നതോടെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും ഇതുവരെ നടപടിയായില്ല. ആദ്യഘട്ടമെന്ന നിലയിൽ സ്ഥല പരിശോധന നടത്തിയിട്ടുണ്ടെന്ന് പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നുമാണു അധികൃതർ പറയുന്നത്.