ഇരുപതോളം ചന്ദന ഫാക്ടറികളുണ്ടായിരുന്ന പാലക്കാടായിരുന്നു ദക്ഷിണേന്ത്യയിൽ ചന്ദനത്തൈലത്തിന്റെ ഹബ്. കിഴക്കൻ മേഖലയിൽ ഇപ്പോഴുമുണ്ട് പഴയ ചന്ദന ഫാക്ടറികളുടെ അവശിഷ്ടങ്ങൾ. വീരപ്പൻ ചന്ദനക്കാടുകൾ വിറപ്പിച്ചിരുന്ന കാലം. സത്യമംഗലം വനമേഖലകളിൽനിന്നു ചന്ദനം കടത്തിയ ലോറികളും കാറുകളും ജീപ്പുകളും പാലക്കാട്ടേക്കു

ഇരുപതോളം ചന്ദന ഫാക്ടറികളുണ്ടായിരുന്ന പാലക്കാടായിരുന്നു ദക്ഷിണേന്ത്യയിൽ ചന്ദനത്തൈലത്തിന്റെ ഹബ്. കിഴക്കൻ മേഖലയിൽ ഇപ്പോഴുമുണ്ട് പഴയ ചന്ദന ഫാക്ടറികളുടെ അവശിഷ്ടങ്ങൾ. വീരപ്പൻ ചന്ദനക്കാടുകൾ വിറപ്പിച്ചിരുന്ന കാലം. സത്യമംഗലം വനമേഖലകളിൽനിന്നു ചന്ദനം കടത്തിയ ലോറികളും കാറുകളും ജീപ്പുകളും പാലക്കാട്ടേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതോളം ചന്ദന ഫാക്ടറികളുണ്ടായിരുന്ന പാലക്കാടായിരുന്നു ദക്ഷിണേന്ത്യയിൽ ചന്ദനത്തൈലത്തിന്റെ ഹബ്. കിഴക്കൻ മേഖലയിൽ ഇപ്പോഴുമുണ്ട് പഴയ ചന്ദന ഫാക്ടറികളുടെ അവശിഷ്ടങ്ങൾ. വീരപ്പൻ ചന്ദനക്കാടുകൾ വിറപ്പിച്ചിരുന്ന കാലം. സത്യമംഗലം വനമേഖലകളിൽനിന്നു ചന്ദനം കടത്തിയ ലോറികളും കാറുകളും ജീപ്പുകളും പാലക്കാട്ടേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതോളം ചന്ദന ഫാക്ടറികളുണ്ടായിരുന്ന പാലക്കാടായിരുന്നു ദക്ഷിണേന്ത്യയിൽ  ചന്ദനത്തൈലത്തിന്റെ ഹബ്. കിഴക്കൻ മേഖലയിൽ ഇപ്പോഴുമുണ്ട് പഴയ ചന്ദന  ഫാക്ടറികളുടെ അവശിഷ്ടങ്ങൾ....!

വീരപ്പൻ ചന്ദനക്കാടുകൾ വിറപ്പിച്ചിരുന്ന കാലം. സത്യമംഗലം വനമേഖലകളിൽനിന്നു ചന്ദനം കടത്തിയ ലോറികളും കാറുകളും ജീപ്പുകളും പാലക്കാട്ടേക്കു പറപറന്നിരുന്നു. വനപാലകർ പിന്നാലെ ചീറിപ്പായുന്നതോടെ വെട്ടും കുത്തും വെടിവയ്പ്പുമെല്ലാം നടക്കും. എല്ലാവരെയും വെട്ടിച്ചു ചന്ദനവണ്ടികൾ അതിർത്തി കടന്നു കേരളത്തിലെത്തും. കോട്ട പോലെയുള്ള ഫാക്ടറികളിലെത്തിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം സുരക്ഷിതം. അനധികൃതവും അധികൃതവുമായ ഇരുപതോളം ചന്ദന ഫാക്ടറികളുള്ള പാലക്കാട് ആയിരുന്നു 1995 മുതൽ 2005 വരെയുള്ള കാലഘട്ടങ്ങളിൽ ദക്ഷിണേന്ത്യയിൽ ചന്ദനത്തൈലത്തിന്റെ ഹബ്. പ്രത്യേകിച്ചു ചിറ്റൂർ താലൂക്ക്. കഥ പിന്നീട് മാറി. 

ADVERTISEMENT

വീരപ്പൻ വേട്ട സജീവമാക്കിയതോടെ അവിടെനിന്നു ലഭിക്കുന്ന ചന്ദനത്തിന്റെ അളവ് കുറഞ്ഞു. പിന്നീട് മറയൂരായി കേന്ദ്രം. അതോടെ, വീരപ്പനു പകരം രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള മറ്റൊരു ‘കൊള്ളസംഘം’ സജീവമായി. അനധികൃത ചന്ദന ഫാക്ടറികളെല്ലാം പൂട്ടുമെന്നു മാറി വന്ന സർക്കാരുകൾ പറഞ്ഞെങ്കിലും യാഥാർഥ്യമാകാൻ ഏറെ വൈകി. അതുവരെ തുടർന്നു മാഫിയകളുടെ വിളയാട്ടം. 2005ലാണ് കേരളത്തിലെ സ്വകാര്യ ചന്ദനഫാക്ടറികൾ അടച്ചത്. 

തുടർന്ന് മറയൂരിൽ സർക്കാർ മേഖലയിൽ വനംവികസന കോർപറേഷൻ ചന്ദന ഫാക്ടറി ആരംഭിച്ചു. ഇപ്പോഴും വാളയാർ, കഞ്ചിക്കോട്, ഒഴലപ്പതി, ഗോപാലപുരം, കന്നിമാരി, കുറ്റിപ്പള്ളം, പട്ടത്തലച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പഴയ ചന്ദന ഫാക്ടറികളുടെ അവശിഷ്ടങ്ങൾ കാണാം. പലയിടത്തും ഇപ്പോൾ മറ്റു ഫാക്ടറികളാണു പ്രവർത്തിക്കുന്നത്.

നിഗൂഢതയുടെ ഫാക്ടറികൾ

‘പുഷ്പ ’ സിനിമയിൽ കള്ളത്തടി കടത്തുന്നതു പോലെ സാഹസികമായിരുന്നു ചന്ദന കള്ളക്കടത്ത്. രണ്ടും മൂന്നും ആളുകളുടെ പൊക്കത്തിൽ കെട്ടിയിരുന്ന മതിലുകൾക്കുള്ളിലെ ഫാക്ടറിയിൽ എന്താണെന്നു പലർക്കും അറിയുമായിരുന്നില്ല. ടൗണുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കായി മാത്രം ഫാക്ടറിയിലെ ഗേറ്റുകൾ തുറക്കും. വനം വകുപ്പുമായും പൊലീസുമായുമുള്ള പോരാട്ടത്തിനൊടുവിൽ ചില്ലുകൾ തകർന്നും ബോഡിയിൽ വെടിയുണ്ടയുടെ പാടുകളുമായും ഒട്ടേറെ വാഹനങ്ങൾ അക്കാലത്ത് എത്തിയിരുന്നത്രേ. 

ADVERTISEMENT

ബോയ്‌ലർ, ചിപ്പർ ഡസ്‌റ്റർ, ജനറേറ്റർ, സ്‌റ്റില്ലുകൾ, മോട്ടർ, വലിയ ബോയിലറുകൾ, ചന്ദനത്തൈലം സൂക്ഷിച്ചുവയ്ക്കാനുള്ള മുറികൾ എന്നിവയെല്ലാം ഫാക്ടറികളിൽ ഉണ്ടായിരുന്നു. ചന്ദനത്തൈലം വാറ്റാൻ ലക്ഷക്കണക്കിന് ലീറ്റർ വെള്ളം വേണമെന്നതിനാൽ ആറും ഏഴും കുഴൽക്കിണറുകൾ ഇവിടെ കുഴിച്ചു ജലമൂറ്റൽ നടന്നു. ചന്ദനത്തൈലം വാങ്ങാനെത്തുന്ന ഉത്തരേന്ത്യയിലെ വൻകിടക്കാർക്കു താമസിക്കാൻ ശീതീകരിച്ച മുറികളോടുകൂടിയ ഗെസ്റ്റ് ഹൗസുകളും ചിലർക്ക് ഉണ്ടായിരുന്നു. കാവലിന് രാജപാളയം നായ്ക്കളും തമിഴ്നാട്ടിൽ നിന്നെത്തിച്ച ഗുണ്ടകളും .

ആരാണ്  ഉടമകൾ? 

നാടു ഭരിക്കുന്ന മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബെനാമികളാണു ചന്ദന ഫാക്ടറികൾ നടത്തിയിരുന്നതെന്ന് അക്കാലത്തു പ്രചാരം ഉണ്ടായിരുന്നു. പല മന്ത്രിമാരുടെയും പേരെടുത്ത് നിയമസഭയിൽ വിമർശനം ഉണ്ടായിട്ടുണ്ട്. ആഢംബര കാറുകളിൽ സ്ഥിരമായി ഫാക്ടറികളിൽ എത്തിയിരുന്നവർ പലരും ഉടമകൾ ആയിരുന്നില്ല. മുംബൈ അധോലോകത്തിലെ പലർക്കും ചന്ദനം ഇടപാടുമായി ബന്ധമുണ്ടെന്നു കഥകളുണ്ടായിരുന്നു.

പ്രാദേശികമായ തൊഴിലാളികൾ കുറച്ചു മാത്രമേയുണ്ടായിരുന്നുള്ളു. ഭൂരിഭാഗം തൊഴിലാളികളും കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്ന് എത്തിച്ചവരായിരുന്നു. മറയൂരിൽനിന്നു ചന്ദനം വരാൻ തുടങ്ങിയതോടെ പൊള്ളാച്ചിയായി ഇടനിലക്കാരുടെ കേന്ദ്രം. സേലത്തുനിന്നു വിദഗ്ധരായ തൊഴിലാളികളെയാണു മരം വെട്ടാൻ കൊണ്ടുപോയിരുന്നത്. കൊമ്പുകൾ സമീപത്തെ മരങ്ങളിലേക്കു വലിച്ചുകെട്ടി ‘കാതലുള്ള തടി’ മാത്രം അവർ ‘പൂ പറിക്കുന്നതുപോലെ ’ വെട്ടും. ചില്ലകൾ ഉണ്ടെന്നു കരുതി മരവും ഉണ്ടെന്നു ധരിക്കുന്നവർ പിന്നീട് നോക്കുമ്പോൾ കാണുക ഉണങ്ങിയ ചില്ലമാത്രം കാണും. വാളയാർ ഉൾപ്പെടെയുള്ള ചെക്പോസ്റ്റുകൾ വഴി തന്നെ കള്ളക്കടത്ത് ചന്ദനവും തൈലവും കടന്നുപോകുമായിരുന്നു.

ADVERTISEMENT

എന്തിന്  കള്ളക്കടത്ത് ?

തമിഴ്‌നാട്ടിലും കർണാടകത്തിലും ചന്ദനത്തടിയുടെ സമാഹരണം, വിൽപന, ഗതാഗതം, സംസ്‌കരണം എന്നിവ നിയന്ത്രിക്കാൻ കർശനമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇതു സംബന്ധിച്ച് പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ അക്കാലത്ത് ഉണ്ടായിരുന്നില്ല. അവിടെനിന്ന് ചന്ദനം കടത്തി കേരളത്തിൽ വാറ്റാമെന്നതിനാലാണ് അതിർത്തിയിലെ ചിറ്റൂർ താലൂക്ക് തിരഞ്ഞെടുത്തത്. നിയമപരമായി ലഭിക്കുന്ന ‘അലോട്മെന്റ്’ കൊണ്ട് ഫാക്ടറി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല.

1000 കിലോ ചന്ദനം സംസ്കരിച്ചാൽ 40 ലീറ്റർ തൈലമാണു ലഭിക്കുക. ഏതുവിധേനയും ചന്ദനമുട്ടികൾ കണ്ടെത്തുന്നതിനാണ് സത്യമംഗലം, സേലം, രാജപാളയം, കൊടൈകനാൽ, മേട്ടുപ്പാളയം കാടുകളിൽനിന്നു മുറിച്ചുതുടങ്ങിയത്. ചന്ദന മാഫിയയും കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രാദേശിക നേതൃത്വവുമായി ബന്ധം ഉണ്ടായിരുന്നു. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായാൽ പ്രത്യാക്രമണത്തിനു ഗുണ്ടകളെ നൽകിത്തുടങ്ങിയത് ഇവരാണ്. 

സേലം, പൊള്ളാച്ചി, ഈറോഡ് എന്നിവിടങ്ങളിൽ അത്യാവശ്യം ഗുണ്ടായിസമായി നടന്നിരുന്ന പലരെയും സംഘത്തിൽ ചേർത്തു. കെഎസ്ആർടിസിയിലും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ 25 കിലോഗ്രാമിലധികം ചന്ദനം ബാഗുകളിലാക്കി കൊണ്ടുവന്നിരുന്നു. കിഴക്കൻ അതിർത്തിയിൽ ചന്ദനമെത്തിയാൽ അവ ഏറ്റുവാങ്ങി ഫാക്ടറികളിൽ എത്തിക്കും. തെങ്ങിൻ തോപ്പുകളിലും കളങ്ങളിലും ചന്ദനം ചീളാക്കിയും പൊടികളാക്കിയും ചാക്കിലും ടിന്നുകളിലുമാക്കിയാണു ഫാക്ടറികളിൽ എത്തിച്ചിരുന്നത്. കരിപ്പൂർ വിമാനത്താവളം വഴിയാണത്രെ തൈലം ഡൽഹി, മുംബൈ, കാൺപൂർ എന്നിവിടങ്ങളിലെ പ്രധാന ഏജന്റുമാർക്കു പോയത്. പുതുച്ചേിയിലും കൊച്ചിയിലും സബ് ഏജന്റുമാർ ഉണ്ടായിരുന്നു. 

കവർച്ച വനം വകുപ്പിന്റെ  ഗോഡൗണിലും

കാട്ടിൽനിന്നു മാത്രമല്ല വനം വകുപ്പിന്റെ ഗോഡൗണിൽനിന്നു പോലും അക്കാലത്ത് ചന്ദനമോഷണം നടന്നു. 2000ൽ ഒലവക്കോടുള്ള ഫോറസ്‌റ്റ് കൺസർവേറ്ററുടെ ഓഫിസ് സമുച്ചയത്തിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന മൂന്നേ കാൽ കോടിയിലധികം രൂപ വിലമതിക്കുന്ന ചന്ദനത്തടിയും ചന്ദനത്തൈലവും ആനക്കൊമ്പും കളവു പോയി. രാപകൽ വ്യത്യാസമില്ലാതെ ശക്‌തമായ കാവലുള്ള ഓഫിസ് പരിസരത്തു നിന്നാണ് ഭദ്രമായി സൂക്ഷിച്ചിരുന്ന 1248 കിലോഗ്രാം ചന്ദനത്തടിയും 582 കിലോഗ്രാം ചന്ദനതൈലവും 52 ആനക്കൊമ്പും കളവു പോയത്. ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട 33 കേസുകളിലെ തൊണ്ടിമുതലായിരുന്നു അവ.