പാലക്കാട്∙ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. റവന്യു, കലക്ടറേറ്റ്, താലൂക്ക്, വില്ലേജ്, സർവേ, ലാൻഡ് ബോർഡ് വകുപ്പിലെ ജീവനക്കാർ ജോലിക്കെത്തി. സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധിദിനം ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. റവന്യു, കലക്ടറേറ്റ്, താലൂക്ക്, വില്ലേജ്, സർവേ, ലാൻഡ് ബോർഡ് വകുപ്പിലെ ജീവനക്കാർ ജോലിക്കെത്തി.  സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധിദിനം ഇതിനായി വിനിയോഗിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ  മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഫയൽ അദാലത്ത് അവലോകന യോഗവും നടത്തിയിരുന്നു. 

ഓരോ വകുപ്പിലെയും ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഐ.ടി. മിഷന്റെ നേതൃത്വത്തിൽ സ്പ്രെഡ് ഷീറ്റ് തയാറാക്കണമെന്നും താഴെത്തട്ടിൽ തീർപ്പാക്കേണ്ട ഫയലുകൾ ഉദ്യോഗസ്ഥർ അടിയന്തരമായി തീർപ്പാക്കണമെന്നും മന്ത്രി അറിയിച്ചിരുന്നു. ഓരോ വകുപ്പുകളിലെയും തീർപ്പാക്കാത്ത ഫയലുകളുടെ എണ്ണം, തീർപ്പാക്കാൻ എടുക്കുന്ന സമയം, തീർപ്പാക്കാത്തതിന്റെ കാരണം, എന്ന് തീർപ്പാക്കും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ഷീറ്റ് തയാറാക്കുന്നത്.    ജില്ലയിലെ ഫയലുകൾ അടിയന്തരമായി തീർപ്പാക്കാനാണു ശ്രമിക്കുന്നതെന്ന് എഡിഎം കെ.മണികണ്ഠൻ പറഞ്ഞു.