പാലക്കാട് ∙ നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ‘ശുചിത്വ സർട്ടിഫിക്കറ്റ്’ (ഹൈജീൻ സ്റ്റാർ) ആദ്യഘട്ടത്തിൽ നേടിയതു ജില്ലയിലെ 60 ഭക്ഷ്യസ്ഥാപനങ്ങൾ. ആയിരത്തിലേറെ സ്ഥാപനങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ആകെ 519 ഭക്ഷ്യസ്ഥാപനങ്ങൾക്കു ശുചിത്വ സർട്ടിഫിക്കറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ‘ശുചിത്വ സർട്ടിഫിക്കറ്റ്’  (ഹൈജീൻ സ്റ്റാർ) ആദ്യഘട്ടത്തിൽ നേടിയതു ജില്ലയിലെ 60 ഭക്ഷ്യസ്ഥാപനങ്ങൾ. ആയിരത്തിലേറെ സ്ഥാപനങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെട്ടത്.  സംസ്ഥാനത്ത് ആകെ 519 ഭക്ഷ്യസ്ഥാപനങ്ങൾക്കു ശുചിത്വ സർട്ടിഫിക്കറ്റു ലഭിച്ചിട്ടുണ്ട്. 

 ഭക്ഷണത്തിന്റെ ഗുണ നിലവാരവും വൃത്തിയും ഉറപ്പാക്കുന്ന ഭക്ഷണശാലകൾക്കു സർട്ടിഫിക്കറ്റിനൊപ്പം ഹൈജീൻ സ്റ്റാർ റേറ്റിങ്ങും നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, മിഠായി കടകൾ, ചെറുകിട ഭക്ഷണ ശാലങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിലുണ്ട്. എക്സലന്റ് (മികച്ചത്), വെരി ഗുഡ് (വളരെ നല്ലത്), ഗുഡ് (നല്ലത്) എന്നിങ്ങനെ തരം തിരിച്ചാണു സ്റ്റാർ റേറ്റിങ്. 

ADVERTISEMENT

ജില്ലയിലെ 12 സർക്കിളുകളിൽ നിന്നുമായി 5 വീതം സ്ഥാപനങ്ങൾക്കാണു ശുചിത്വ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഭക്ഷ്യസ്ഥാപനങ്ങളുടെ നാൽപതിലേറെ സവിശേഷതകൾ ഇതിനായി വിശകലനം ചെയ്തിരുന്നു. റേറ്റിങ് ലഭിച്ച ഭക്ഷ്യസ്ഥാപനങ്ങളുടെ പട്ടിക ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതിനൊപ്പം പുതുതായി നിർമിക്കുന്ന അപ്ലിക്കേഷനിലും നൽകും. ഈ ഹോട്ടലുകൾ സമീപത്തുണ്ടോ എന്ന അറിയുന്നതിനായി അപ്ലിക്കേഷൻ ഉപയോഗിക്കാം. കടകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല, വൃത്തിയുടെയും നല്ല ഭക്ഷണത്തിന്റെയും മികച്ച സേവനത്തിന്റെയും അടിസ്ഥാനത്തിലാണു ശുചിത്വ സർട്ടിഫിക്കറ്റുകൾ നൽകിയത്. 

തുടർ വർഷങ്ങളിൽ ശുചിത്വ സർട്ടിഫിക്കറ്റു കിട്ടിയ ഏതെങ്കിലും സ്ഥാപനങ്ങൾക്കു കുറഞ്ഞ റേറ്റിങ് ലഭിച്ചാലും അവർ കാര്യക്ഷമത മെച്ചപ്പെടുത്തുകയും മൂല്യനിർണയ നടപടിക്രമങ്ങൾക്കു വിധേയമാവുകയും വേണം. ഇതിനു ശേഷമാകും വീണ്ടും സ്റ്റാർ റേറ്റിങ് നൽകുക.  രണ്ടു വർഷത്തിനു ശേഷം റേറ്റിങ് പുതുക്കേണ്ടതുണ്ട്. ജില്ലയിൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കുള്ള ശുചിത്വ സർട്ടിഫിക്കറ്റ് വിതരണം അടുത്ത ദിവസം നടക്കും.