ലക്കിടി ∙ അരയ്ക്കു താഴെ തളർന്ന കുടുംബനാഥന്റെ ജപ്തി ഭീഷണിയിലായ വീടിനായി തുക സമാഹരിച്ചു യുവാക്കളുടെ കൂട്ടായ്മ. 4 വർഷമായി തളർന്നുകിടക്കുന്ന മംഗലം കൂനംമൂട്ടിക്കൽ ഉണ്ണിക്കുട്ടന്റെ കുടുംബത്തിനാണു മംഗലം മൂന്നുണ്ണിക്കാവ് പറമ്പൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസഹായം നൽകിയത്.വായ്പയെടുത്തു മകളുടെ വിവാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്കിടി ∙ അരയ്ക്കു താഴെ തളർന്ന കുടുംബനാഥന്റെ ജപ്തി ഭീഷണിയിലായ വീടിനായി തുക സമാഹരിച്ചു യുവാക്കളുടെ കൂട്ടായ്മ. 4 വർഷമായി തളർന്നുകിടക്കുന്ന മംഗലം കൂനംമൂട്ടിക്കൽ ഉണ്ണിക്കുട്ടന്റെ കുടുംബത്തിനാണു മംഗലം മൂന്നുണ്ണിക്കാവ് പറമ്പൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസഹായം നൽകിയത്.വായ്പയെടുത്തു മകളുടെ വിവാഹം നടത്തിയെങ്കിലും ചുമട്ടുതൊഴിലാളിയായ ഉണ്ണിക്കുട്ടൻ ജോലിക്കിടയിൽ വീണു പരുക്കേറ്റു കിടപ്പിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 

തുടർ ചികിത്സയുടെ ഭാഗമായി നടന്ന ശസ്ത്രക്രിയയിൽ തളർച്ച ബാധിച്ചതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയായി. കുടുംബത്തെ സഹായിക്കാനായി യുവാക്കളുടെ നേതൃത്വത്തിൽ പായസം ഫെസ്റ്റ് നടത്തിയാണ് തുക സമാഹരിച്ചത്. ‍1,01,000 രൂപയുടെ സഹായം കുടുംബത്തിനു കൈമാറി. ഒറ്റപ്പാലം സിഐ എം.സുജിത്, പഞ്ചായത്തംഗം മിനി ജയൻ എന്നിവർ ചേർന്നു തുക ഉണ്ണിക്കുട്ടനു കൈമാറി. രക്ഷാധികാരികളായ എം.വി.വിനോദ്, കെ.കൃഷ്ണകുമാർ, പ്രസിഡന്റ് ഒ.വി.ശ്രീജിത്, കെ.ശ്രീജു, ഒ.വി.രാമദാസ്, എൻ.വിഷ്ണുദാസ് എന്നിവർ നേതൃത്വം നൽകി.