ആലത്തൂർ∙ ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിഛേദിക്കുമെന്ന് വ്യാജ സന്ദേശം നൽകി തട്ടിപ്പിന് ശ്രമം. ആലത്തൂർ മൂച്ചിക്കാട് പൈനാപ്പിൾ ക്വാർട്ടേഴ്സിൽ ഷാജഹാനാണ് മൊബൈൽ സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഷാജഹാൻ വൈദ്യുതി ബിൽത്തുക ഓൺലൈനായി അടച്ചിരുന്നു. എന്നാൽ ബില്ലടച്ചിട്ടില്ലെന്നും രാത്രി 9.30 ന് വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ∙ ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിഛേദിക്കുമെന്ന് വ്യാജ സന്ദേശം നൽകി തട്ടിപ്പിന് ശ്രമം. ആലത്തൂർ മൂച്ചിക്കാട് പൈനാപ്പിൾ ക്വാർട്ടേഴ്സിൽ ഷാജഹാനാണ് മൊബൈൽ സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഷാജഹാൻ വൈദ്യുതി ബിൽത്തുക ഓൺലൈനായി അടച്ചിരുന്നു. എന്നാൽ ബില്ലടച്ചിട്ടില്ലെന്നും രാത്രി 9.30 ന് വൈദ്യുതി വിഛേദിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിക്കണമെന്നുമുള്ള മെസേജ് ഉച്ചകഴിഞ്ഞ് ഷാജഹാന് ലഭിച്ചു. മെസേജിൽ ഇലക്ട്രിസിറ്റി ഓഫിസറുടേതായി ഫോൺ നമ്പറും നൽകിയിരുന്നു.

ബില്ലടച്ച വിവരം അറിയിക്കാനായി ഈ നമ്പറിൽ ഷാജഹാൻ തിരിച്ച് വിളിച്ചപ്പോഴാണ് തട്ടിപ്പിന് ശ്രമിച്ചത്. അവർ നൽകിയ ലിങ്കിൽ പരാതി റജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദേശം ലഭിച്ചു. അതനുസരിച്ച് ശ്രമിച്ചപ്പോഴാണ് ഡെബിറ്റ് കാർഡിന്റെ 16 അക്ക നമ്പർ ചോദിച്ചത്. സംശയം തോന്നിയ ഷാജഹാൻ കാർഡില്ല എന്ന് അറിയിച്ചതോടെ ഗൂഗിൾപേ വഴി 10 രൂപ അടയ്ക്കാൻ നിർദേശിച്ചു. തുടർന്ന് വരുന്ന ഒടിപി പറഞ്ഞ് കൊടുക്കണമെന്നും അറിയിച്ചതോടെ ഷാജഹാൻ ഫോൺ കട്ടു ചെയ്യുകയായിരുന്നു.ഈ വിവരം ഇന്നലെ ഉച്ചയ്ക്ക് ഷാജഹാൻ ആലത്തൂർ ഇലക്ട്രിസിറ്റി സെക്‌ഷൻ ഓഫിസിൽ അറിയിച്ചു. ഇലക്ട്രിസിറ്റി ഓഫിസിൽ നിന്ന് ഇത്തരത്തിലുള്ള ലിങ്കുകൾ അയക്കുകയില്ലെന്നും ഒടിപി ആവശ്യപ്പെടുകയില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.