പാലക്കാട് ∙ പ്ലാസ്റ്റിക്കിനു പകരം പ്രകൃതിദത്തമായ കുറച്ച് ഉൽപന്നങ്ങൾ വാങ്ങിയാലോ? കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പ്രദർശന മേളയിൽ എത്തിയാൽ മതി. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി ഹരിത- ശുചിത്വ- കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിൽ ഹരിതകർമ സേനകളുടെ ജില്ലാതല സംഗമ വേദിയിലാണു പ്രദർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പ്ലാസ്റ്റിക്കിനു പകരം പ്രകൃതിദത്തമായ കുറച്ച് ഉൽപന്നങ്ങൾ വാങ്ങിയാലോ? കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പ്രദർശന മേളയിൽ എത്തിയാൽ മതി. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി ഹരിത- ശുചിത്വ- കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിൽ ഹരിതകർമ സേനകളുടെ ജില്ലാതല സംഗമ വേദിയിലാണു പ്രദർശനം. ചിരട്ട, മുള, പേപ്പർ, കളിമണ്ണ് എന്നിവ ഉപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ വാങ്ങാം. മേള 12നു സമാപിക്കും. 

കോട്ടായി പഞ്ചായത്തിലെ കുടുംബശ്രീ അംഗം സി.ലക്ഷ്മി ചിരട്ട കൊണ്ടു നിർമിച്ച ഉൽപന്നങ്ങൾക്കു 30 രൂപ മുതലാണു വില.  തവികൾ, ചായക്കപ്പ്, ഉപ്പു പാത്രം, ചന്ദനത്തിരി സ്റ്റാൻഡ് എന്നിവയുമുണ്ട്. മുളകൊണ്ടുള്ള പുട്ടുകുറ്റി, ചിരട്ട ഉൽപന്നങ്ങൾ, തുണിസഞ്ചി, പേപ്പർ ബാഗ്, മൺപാത്രം തുടങ്ങിയ ഉൽപന്നങ്ങളും വിലക്കുറവിൽ ലഭിക്കും.പുട്ടുകുറ്റി 100 രൂപ മുതലുണ്ട്. എലപ്പുള്ളി ഷീ ബാഗ്സിന്റെ 10 മുതൽ 25 രൂപ വരെയുള്ള പേപ്പർ ബാഗുകൾ, പുതുപ്പരിയാരം ഹരിത കർമസേനയുടെ 13 രൂപയുടെ തുണിസഞ്ചി, പുതുക്കോട് കുടുംബശ്രീ അംഗം സി.ശാന്തിയുടെ 60 മുതൽ 250 രൂപ വരെയുള്ള കളിമൺ പാത്രങ്ങൾ എന്നിവയെല്ലാം പ്രത്യേകതകളാണ്.

ADVERTISEMENT

മേള മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.ബിജോയ് ഉദ്ഘാടനം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് ഉപാധ്യക്ഷ എം.കെ.ശാന്ത അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി.അഭിജിത്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.എസ്.മനോജ്, എസ്.ഗുരുവായൂരപ്പൻ, സി.ചന്ദ്രൻ, സി.ദീപ, എം.വി.ബിജു എന്നിവർ പ്രസംഗിച്ചു.