ആലത്തൂർ ∙ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം. ഒരു വർഷം നീളുന്ന വാർഷികാഘോഷം സുപ്രീം കോടതി ജസ്റ്റിസ് വി. രാമ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കൂടുതൽ മാർക്കു നേടുകയല്ല, ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് നേടുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ ∙ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം. ഒരു വർഷം നീളുന്ന വാർഷികാഘോഷം സുപ്രീം കോടതി ജസ്റ്റിസ് വി. രാമ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.   കൂടുതൽ മാർക്കു നേടുകയല്ല, ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് നേടുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ നൈപുണ്യവും ശേഷിയും വളർത്തുന്നതായിരിക്കണം വിദ്യാഭ്യാസം. മാനുഷിക മൂല്യങ്ങളോട് അടുപ്പിക്കുന്ന വിദ്യാഭ്യാസമാണ് രാജ്യ പുരോഗതിക്ക് ആവശ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രമ്യ ഹരിദാസ് എംപി അധ്യക്ഷത വഹിച്ചു.

ഭരണഘടനയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർഥികൾക്കുണ്ടെന്ന് എംപി പറഞ്ഞു. സ്കൂൾ അങ്കണത്തിൽ ആർട്ടിസ്റ്റ് ഗണേഷ് കടവല്ലൂർ നിർമിച്ച മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ ജസ്റ്റിസ് രാമ സുബ്രഹ്മണ്യം അനാഛാദനം ചെയ്തു. സ്കൂൾ ചുമരിൽ മ്യൂറൽ ചിത്രവും ഒരുക്കിയിട്ടുണ്ട്. ആനന്ദമതാചാര്യനും അലത്തൂർ സിദ്ധാശ്രമം സ്ഥാപകനുമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ശിഷ്യൻ സ്വാമി നിർമലാനന്ദയോഗിയാണ് 1972ൽ സ്കൂൾ സ്ഥാപിച്ചത്.

ADVERTISEMENT

കേരള ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ.മോഹനൻ, സ്കൂൾ പ്രിൻസിപ്പൽ വിജയൻ വി.ആനന്ദ്, ബിഎസ്എസ് ബിഎഡ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.ബാലാംബിക, പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി, സി.ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉച്ചയ്ക്കു നടന്ന സിംപോസിയത്തിൽ കോസ്റ്ററിക്കയിലെ ഇന്ത്യൻ അംബാസഡറായ ഡോ.ക്ലോഡിയോ അൻസോറീന, യൂ തിങ്ക് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.അബ്ദുൽ ഘനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവയ്ക്കൽ, രാഹുൽ ഈശ്വർ, നഞ്ചിയമ്മ, വി.സി.കബീർ, കെ.എ.ചന്ദ്രൻ, സി.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.