പാലക്കാട്∙ അന്തരീക്ഷത്തിൽ ഹരേരാമ, ഹരേകൃഷ്ണ.. നാമജപങ്ങളും, ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നഗരവീഥികളിൽ അമ്പാടിയുടെ ഒ‍ാർമകളുണർത്തി. ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു മുന്നിൽനിന്ന് വൈകിട്ട് 5ന് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശേ‍ാഭയാത്ര ആരംഭിച്ചു. ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ നഗരവീഥിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ അന്തരീക്ഷത്തിൽ ഹരേരാമ, ഹരേകൃഷ്ണ.. നാമജപങ്ങളും, ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നഗരവീഥികളിൽ അമ്പാടിയുടെ ഒ‍ാർമകളുണർത്തി. ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു മുന്നിൽനിന്ന് വൈകിട്ട് 5ന് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശേ‍ാഭയാത്ര ആരംഭിച്ചു.ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ നഗരവീഥിയിലൂടെ ശോഭായാത്രയെ അനുഗമിച്ചു. യാത്രയുടെ മുന്നേ‍ാടിയായി ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്ര പരിസരത്തു നടന്ന സാംസ്കാരിക സമ്മേളനം സംഗീത സംവിധായകൻ രതീഷ് വേഗ ഉദ്ഘാടനം ചെയ്തു. 

സ്വാഗത സംഘം അധ്യക്ഷ സജി ശ്യാം അധ്യക്ഷനായി. ജില്ലാ സഹകാര്യദർശി എം.പി.രൂപേഷ്, സംഗീതജ്ഞ ധന്യ ബാബു, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ കെ.പി.ബാബുരാജൻ, നഗരസഭ അധ്യക്ഷ പ്രിയ അജയൻ, പ്രീജ ശ്രീധരൻ, വി.കെ.സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു. താരേക്കാട്, ഹെഡ്പോസ്റ്റ് ഓഫിസ് കോർട്ട് റോഡ്, ടൗൺ ഹാൾ വഴി ശോഭയാത്ര കോട്ട ഹനുമാൻ ക്ഷേത്രത്തിലെത്തി. ശേ‍ാഭായാത്ര കാണാനും പുഷ്പാർച്ചന ചെയ്യാനും ഒട്ടേറെപ്പേർ കാത്തുനിന്നു.

ADVERTISEMENT

തിരക്കു നിയന്ത്രിക്കാൻ നഗരത്തിൽ കൂടുതൽ പെ‍ാലീസിനെ വിന്യസിച്ചിരുന്നു. ശേ‍ാഭായാത്ര പരിപാടികൾ കോട്ടയിൽ സമാപിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നു. കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, ഗജപൂജ, ആനയൂട്ട്, പാണ്ടിമേളത്തോടെ കാഴ്ചശീവേലി, ശ്രീകൃഷ്ണ ജനനപൂജ എന്നിവയുണ്ടായി. എടയാർത്തെരുവ് ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദേവപാരായണം, എഴുന്നള്ളത്ത്, ഭജന, ശ്രീകൃഷ്ണ അവതാര പൂജ എന്നിവയുണ്ടായി.

പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അലങ്കാര പൂജ, കഥകളി, ശ്രീകൃഷ്ണ അവതാരം വായന, അലങ്കാര പൂജ, അഖണ്ഡനാമജപം ഉണ്ടായി. കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, ശ്രീകൃഷ്ണ ജനന പൂജ എന്നിവ നടന്നു. പുതുപ്പരിയാരം തെക്കിനിയത്ത് മഹാവിഷ്ണു ക്ഷേത്രം, അകത്തേത്തറ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകളും ശോഭായാത്ര, ശ്രീകൃഷ്ണ രഥപ്രയാണം, അവതാരപൂജ എന്നിവയും നടത്തി.