പാലക്കാട് ∙ നാട്ടിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ജംക്‌ഷൻ റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അർബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് ഇന്നലെ രാവിലെ 10.10ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നാട്ടിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ജംക്‌ഷൻ റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലൻസ് ജീവനക്കാരും.ജാർഖണ്ഡ് ഹട്ടിയ സ്വദേശി അർബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് ഇന്നലെ രാവിലെ 10.10ന് ആൺകുഞ്ഞിനു ജന്മം നൽകിയത്. മംഗലാപുരത്തു നിന്ന് ഒലവക്കോട്ടെത്തിയ ഇരുവരും ജാർഖണ്ഡിലേക്കു പോകാൻ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ സുനിതാദേവിക്കു പ്രസവ വേദന അനുഭവപ്പെട്ടു. 

മെഡിക്കൽ ടെക്നിഷ്യൻ ബിൻസി ബിനുവും ആംബുലൻസ് ഡ്രൈവർ എസ്.സുധീഷും.

യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയ്ക്കു വിവരം നൽകിയതോടെ ഹെഡ് കോൺസ്റ്റബിൾമാരായ എം.ടി.കാർമിലയും നീതുമോളും ഓടിയെത്തുമ്പോഴേക്കു കുഞ്ഞ് പകുതി പുറത്തേക്കു വന്നിരുന്നു.ഇതിനിടെ, റെയിൽവേ സ്റ്റേഷൻ മാനേജരുടെ നിർദേശ പ്രകാരം ഡ്രൈവർ എസ്.സുധീഷിന്റെയും മെഡിക്കൽ ടെക്നിഷ്യൻ ബിൻസി ബിനുവിന്റെയും നേതൃത്വത്തിലുള്ള കനിവ് 108 ആംബുലൻസ് ടീം സ്ഥലത്തെത്തി. ബിൻസി പൊക്കിൾക്കൊടി വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.