ഓട്ടമാറ്റിക് വണ്ടിക്ക് താക്കോൽ കൊടുത്ത പോലെയായിരുന്നു രാഹുൽ ഗാന്ധിയുടെ നടത്തം. ഇറക്കവും കയറ്റവും അറിയുന്നേയില്ല. ആവേശത്തോടെ നടന്നു തുടങ്ങിയവരുടെ മുഖം ഇത്തിരി കഴിഞ്ഞപ്പോൾ വാടിത്തുടങ്ങി. രാവിലെ ആറരയ്ക്കു നടത്തം തുടങ്ങി, വിചാരിച്ചതിലും ഒരു മണിക്കൂർ മുൻപേ പട്ടാമ്പിയിൽ എത്തിയ രാഹുലിന്റെ മുഖത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടമാറ്റിക് വണ്ടിക്ക് താക്കോൽ കൊടുത്ത പോലെയായിരുന്നു രാഹുൽ ഗാന്ധിയുടെ നടത്തം. ഇറക്കവും കയറ്റവും അറിയുന്നേയില്ല. ആവേശത്തോടെ നടന്നു തുടങ്ങിയവരുടെ മുഖം ഇത്തിരി കഴിഞ്ഞപ്പോൾ  വാടിത്തുടങ്ങി. രാവിലെ ആറരയ്ക്കു നടത്തം തുടങ്ങി, വിചാരിച്ചതിലും ഒരു മണിക്കൂർ മുൻപേ പട്ടാമ്പിയിൽ എത്തിയ രാഹുലിന്റെ മുഖത്ത്, ‘ഇതൊക്കെ എന്ത്?’ എന്ന ഭാവം. ‘മൂപ്പരുടെ നടത്തത്തിനൊപ്പം ഓടിയിട്ടും എത്താൻ പറ്റുന്നില്ല’ നേതാക്കൾ പറഞ്ഞു തുടങ്ങി. 

രാഹുൽ കഴിഞ്ഞാൽ കൂട്ടത്തിൽ ഈസിയായി നടന്നതു കെ.മുരളീധരനും വി.കെ.ശ്രീകണ്ഠനുമാണ്. മുരളീധരൻ  പണ്ടു കേരളവും ശ്രീകണ്ഠൻ പാലക്കാടും മുഴുവൻ നടന്നു തെളിഞ്ഞതാണ്. കൊടിക്കുന്നിൽ സുരേഷ് എംപി,  രമേശ് ചെന്നിത്തല, എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ്, എ.തങ്കപ്പൻ, എൻ.ഷംസുദ്ദീൻ എംഎൽഎ ,കെ.എ.തുളസി, വി.ടി.ബൽറാം എന്നിവരും മുൻനിരയിൽ തന്നെ നടന്നു. ചെന്നിത്തലയും സതീശനും പലപ്പോഴും തോളിൽകയ്യിട്ടു നടക്കുന്നതൊക്കെ കാണേണ്ട കാഴ്ചകൾ തന്നെ.

ADVERTISEMENT

നേരത്തെ കാലിനേറ്റ പരുക്ക് ബുദ്ധിമുട്ടിച്ചെങ്കിലും രമ്യ ഹരിദാസ് എംപിയും ആവേശത്തോടെ കൂടി. ഇടയ്ക്കു രാഹുലിനൊപ്പം, ഇടയ്ക്ക് ആൾക്കൂട്ടത്തിൽ, ഇടയ്ക്കു വാഹനത്തിലെ അനൗൺസർ തുടങ്ങി ഷാഫി പറമ്പിൽ എംഎൽഎയ്ക്കു റോൾ പലതാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസനും കനയ്യ കുമാറുമെല്ലാം  സാധാരണക്കാരെപ്പോലെ ജാഥയിൽ നടക്കുന്നു.

ഭിന്നശേഷിക്കാർ, തൊഴിലാളികൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങി ഏറെപ്പേർ രാഹുലിനെ കാണാനെത്തി. ‘രാഹുൽജീ, പ്ലീസ് ലുക്ക് മീ’ എന്നു വിളികേ‍ൾക്കുമ്പോൾ രാഹുൽ അങ്ങോട്ടു പോകുമോയെന്ന ബേജാറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക്. പലരും പൂക്കളും സ്വന്തമായി വരച്ച ചിത്രങ്ങളും സമ്മാനങ്ങളുമായി നേതാവിനെ കാത്തിരുന്നു. ഇടയ്ക്കു ഫുട്ബോൾ അക്കാദമിയിലെ കുട്ടികളുമായും മറ്റും രാഹുൽ സംസാരിച്ചു. 

ADVERTISEMENT

തിരക്കേറെയെങ്കിലും റോഡിൽ അച്ചടക്കം വിട്ടില്ല. ആംബുലൻസുകളെല്ലാം തടസ്സമില്ലാതെ കടന്നുപോയി. ഇതിനിടെ രണ്ടിടങ്ങളിൽ ചുവപ്പുകൊടികളുമായി പ്രവർത്തകർ കാത്തിരുന്നു. യുഡിഎഫിന്റെ ഘടകകക്ഷികളായ ആർഎസ്പിയുടെയും സിഎംപിയുടെ പ്രവർത്തകരായിരുന്നു അവർ. ലീഗ് പ്രവർത്തകരും കോൺഗ്രസിനൊപ്പം ആവേശത്തോടെയെത്തി.

രാവിലെ ബ്രഡ് മാത്രമായിരുന്നു ഭക്ഷണമെങ്കിൽ വൈകിട്ട് ആമയൂർ ഷിക്കാഗോ ഫ്രൈഡ് ചിക്കനിൽ കയറി വെജിറ്റേറിയൻ പീസയും ബർഗറും കഴിച്ചു. കൊപ്പത്തെ രാഹുലിന്റെ  പ്രസംഗം തീപ്പൊരിയായിരുന്നെങ്കിൽ ഷാഫിയുടെ മൊഴിമാറ്റം കൂടിയായപ്പോൾ ശരിക്കും തീ ആയി. പ്രസംഗമെല്ലാം കഴിഞ്ഞ ശേഷം നേതാക്കളോടു യാത്ര പറഞ്ഞ് കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കണ്ടെയ്നറിലേക്കു നേതാവ് ഉറങ്ങാൻ പോയി. മലപ്പുറത്താണ് ഇന്ന് ഈ ‘മഹാനദി’ ഒഴുകേണ്ടത്.

ADVERTISEMENT

ചിരിയും ഗൗരവവും ചേർത്ത് യാത്ര 

രാജസ്ഥാൻ കോൺഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നടക്കുന്നതിനാൽ പതിവിലേറെ ഗൗരവത്തിലായിരുന്നു രാഹുൽ. യാത്രയ്ക്കിടെ പലതവണ സഹായികളും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിച്ച ഫോണിൽ സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് മൊബൈലിൽ സന്ദേശങ്ങൾ അയച്ചുകൊണ്ടേയിരുന്നു. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ ദേശീയ നേതാക്കളുടെ സന്ദർശനമെല്ലാം വലിയ ചർച്ചയായി. ജയറാം രമേശ്, ശശി തരൂർ തുടങ്ങിയ നേതാക്കൾ രാഹുൽഗാന്ധി വിശ്രമിക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. പക്ഷേ, വലിയ തോതിൽ രാഷ്ട്രീയ ചർച്ച നടന്നില്ലെന്നാണു സൂചന.